SPECIAL STORY

അഖണ്ഡ ഭാരതമെന്ന ഒരേയൊരു ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങിയ ധീരദേശാഭിമാനി; അധികാരക്കസേര വലിച്ചെറിഞ്ഞ് രാഷ്ട്രരക്ഷയ്ക്കായി തെരുവിലേക്കിറങ്ങിയ രാജ്യസ്നേഹി; കശ്മീരിലെ ഇസ്ലാമിക ഭരണകൂടം ഇല്ലാതാക്കിയ ശ്യാമപ്രസാദ് മുഖർജിയെ ബലിദാനദിനത്തിൽ സാഭിമാനം സ്മരിച്ച് രാഷ്ട്രം

ഒരു രാജ്യത്തിൽ രണ്ടു ഭരണഘടന, രണ്ടു പ്രധാനമന്ത്രിമാർ, രണ്ടു പതാക എന്ന സ്ഥിതി ഒരിക്കലും അനുവദിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് ജനസംഘം സ്ഥാപകനായ ഡോ ശ്യാമപ്രസാദ് മുഖർജി തെരുവിലേക്കിറങ്ങിയത് ക്യാബിനറ്റ് മന്ത്രിപദത്തിൽ നിന്നാണ്. ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ കശ്‌മീരിൽ ഇസ്ലാമിക തീവ്രവാദികൾക്കും വിഘടനവാദികൾക്കും അഴിഞ്ഞാടാൻ എല്ലാവിധ ഒത്താശകളും ചെയ്തുകൊടുത്ത നെഹ്‌റു സർക്കാരിനോട് കലഹിച്ചാണ് അദ്ദേഹം രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനുള്ള പോരാട്ടത്തിനിറങ്ങിയത്. അതിന് എല്ലാവിധ പിന്തുണയും നൽകിയത് രാഷ്ട്രീയ സ്വയംസേവക സംഘമായിരുന്നു. പെർമിറ്റില്ലാതെ കശ്മീരിൽ കാലുകുത്തിയ ശ്യാമപ്രസാദ് മുഖർജിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തന്റെ ദൗത്യവും ലക്ഷ്യവും പൂർത്തീകരിക്കും മുമ്പ് കശ്മീരിലെ ഷെയ്ഖ് അബ്ദുള്ള ഭരണകൂടം തന്നെ ഇല്ലാതാക്കിയാൽ മാതൃഭൂമിക്ക് വേണ്ടി ഈ ദൗത്യം ഏറ്റെടുക്കാൻ ആളുണ്ടാകണം എന്ന് ശ്യാമപ്രസാദ് മുഖർജി കരുതിയിരിക്കണം. തന്റെയൊപ്പം സമരമുഖത്തുണ്ടായിരുന്ന അടൽ ബിഹാരി വാജ്‌പേയിയോട് അറസ്റ്റ് വരിക്കരുതെന്നും തന്റെ അറസ്റ്റ് വാർത്ത ഭാരതം മുഴുവൻ എത്തിക്കണമെന്നും നിർദ്ദേശം നൽകിയത് അതുകൊണ്ടായിരിക്കാം. ജനസംഘം നേതാക്കളായ ഗുരുദത്തും, തേജ് ചന്ദും മാത്രമാണ് അറസ്റ്റ് വരുമ്പോൾ മുഖർജിയെ പിന്തുടർന്നത്. മുഖർജി ആശങ്കപ്പെട്ടതുപോലെ തന്നെ ഷെയ്ഖ് അബ്ദുള്ള ഭരണകൂടം രാജ്യത്തിന് വേണ്ടി മാത്രം തുടിച്ചികൊണ്ടിരുന്ന ആ ഹൃദയതാളം അവസാനിപ്പിച്ചു.

കടുത്ത തണുപ്പിൽ ഒരു പുതപ്പ് പോലും നൽകാതെ ജയിലിൽ പാർപ്പിച്ചിരുന്ന മുഖർജിയുടെ ആരോഗ്യം അനുദിനം വഷളായി ചികിത്സയ്ക്കിടെ നൽകിയ മരുന്നുകൾ അദ്ദേഹത്തെ കൂടുതൽ ക്ഷീണിതനാക്കിയതേയുള്ളു. അവസാനമായി ഡോക്ടർ നൽകിയ പൗഡർ മരുന്ന് കഴിച്ചശേഷം തന്റെ ഉള്ളു കത്തുന്നുവെന്ന് നിലവിളിച്ച ശ്യാമപ്രസാദ് മുഖർജിയുടെ അന്ത്യം സ്വാഭാവികമാണെന്ന് ദേശസ്നേഹികൾ ആരും വിശ്വസിക്കുന്നില്ല. തന്റെ ക്യാബിനറ്റ് സഹപ്രവർത്തകനായ ശ്യാമപ്രസാദ് ജയിലിൽ നരക യാതന അനുഭവിക്കുമ്പോൾ സുഖവാസത്തിനായി കുടുംബസമേതം കശ്മീരിലുണ്ടായിരുന്നു പ്രധാനമന്ത്രി നെഹ്‌റു. കോൺഗ്രസിനെ കടത്തിവെട്ടി ഒരു പ്രസ്ഥാനത്തെ മുന്നിലെത്തിക്കാൻ കെൽപ്പുള്ള നേതാവ് അവസാനിച്ചെന്ന സമാധാനത്തോടെയാകാം നെഹ്‌റു കശ്മീർ വിട്ടത്. എന്നാൽ മുഖർജി തന്റെ ദൗത്യത്തിന്റെ ദീപശിഖ ഏൽപ്പിച്ച അടൽ ബിഹാരി വാജ്പേയീ പുറത്തുണ്ടായിരുന്നു.

അദ്ദേഹത്തിലൂടെ പ്രസ്ഥാനം നരേന്ദ്രമോദിയിലും അമിത്ഷായിലും എത്തിയപ്പോൾ രാജ്യം ആ നെറികേടിന് പകരം വീട്ടി. 2019 ആഗസ്റ്റ് 05 ന് ഭരണഘടനാ വകുപ്പ് 370 റദ്ദാക്കപ്പെട്ടതോടെ സാക്ഷാൽക്കരിക്കപ്പെട്ടത് ശ്യാമപ്രസാദ് മുഖർജിയുടെ ലക്ഷ്യമായിരുന്നു. കശ്മീരിനെ ഭാരതത്തോട് അക്ഷരാർത്ഥത്തിൽ കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ ശ്യാമപ്രസാദിനെ ഇല്ലാതാക്കിയ ഷെയ്ഖ് അബ്ദുള്ളയുടെ മകനും ചെറുമകനുമെല്ലാം വീട്ടു തടങ്കലിലായിരുന്നു. ഇനി പാക് അധീന കശ്മീരിന്റെ വീണ്ടെടുക്കൽ …

Kumar Samyogee

Recent Posts

എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ ‘സ്നേഹപൂർവ്വം വേണു’ പ്രകാശനം ചെയ്‌തു ! കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഒ എൻ വി കുറുപ്പിന്റെ സഹധർമ്മിണി സരോജിനിക്ക് പുസ്തകം കൈമാറി

പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…

2 hours ago

എം എൽ എയെ നഗര സഭ ഇറക്കിവിടുമോ ? മേയർ പറയുന്നത് ഇതാണ് I VK PRASHANTH MLA

കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…

2 hours ago

കൗൺസിലറുടെ ഓഫീസ് എം എൽ എ കയ്യേറിയത്തിനെ കുറിച്ച് മുൻ കൗൺസിലർ മധുസൂദനൻ നായർ I MADHUSOODANAN NAIR

വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…

4 hours ago

തനിക്ക് മാറാൻ സൗകര്യം ഇല്ല ആരുടെ ബുദ്ധിമുട്ടും പ്രശ്നമല്ല

ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…

4 hours ago

പതിനായിരങ്ങൾ അലവൻസ് കിട്ടുന്ന എം എൽ എയ്ക്ക് ഓഫീസ് നൽകിയിരിക്കുന്നത് 832 രൂപ വാടകയ്ക്ക്

ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…

5 hours ago

ഭാരതത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു! 2025-ലെ വൻ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…

7 hours ago