സീറോ മലബാര് സഭ ഭൂമി ഇടപാടില് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരിക്കെതിരെ കാക്കനാട് മജിസ്ട്രേട്ട് കോടതി വീണ്ടും കേസെടുത്തു. വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള് പ്രകാരം ആണ് കേസ്.
അലെക്സിയന് ബ്രദര്സ് സഭയ്ക്ക് നല്കിയ കരുണാലയത്തിന്റെ ഒരേക്കര് ഭൂമി വില്പന നടത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി. കര്ദിനാളിനു പുറമെ അതിരൂപത മുന് പ്രൊക്യൂറേറ്റര് ഫാദര് ജോഷി പുതുവയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
മാര്ച്ച് 13 നു ഇരുവരും നേരിട്ട് ഹാജരാകണമെന്നും കാക്കനാട് മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. പെരുമ്പാവൂര് സ്വദേശി ജോഷി വര്ഗീസ് നല്കിയ പരാതിയിലാണ് കോടതി ഇടപെടല്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് കാക്കനാട് കോടതിയുടെ പരിഗണനയില് ഉണ്ടായിരുന്നത്. നേരെത്തെ രണ്ട് കേസില് കോടതി കര്ദിനാളിന്റെ പ്രതി ചേര്ത്തെങ്കിലും ഹൈക്കോടതി തുടര്നടപടി സ്റ്റെ ചെയ്തിരിക്കുകയാണ്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…