India

‘പരാജയ ഭീതി ഭയന്ന് രാജാവ് ഒളിച്ചോടിയ മണ്ഡലമാണ് അമേഠി; മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള ധൈര്യം രാഹുലിന് ഇല്ല’; സ്മൃതി ഇറാനി

ലക്‌നൗ: പരാജയ ഭീതി ഭയന്നാണ് ഗാന്ധി കുടുംബം അമേഠിയിൽ മത്സരിക്കാതെ ഒളിച്ചോടിയതെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. മണ്ഡലത്തിൽ ചെറിയ വിജയ സാധ്യതയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഗാന്ധി കുടുംബത്തിലെ ആരെങ്കിലും മത്സരിക്കുമായിരുന്നു എന്നും സ്മൃതി ഇറാനി പറഞ്ഞു.

‘പരാജയ ഭീതി ഭയന്ന് രാജാവ് ഒളിച്ചോടിയ മണ്ഡലമാണ് അമേഠി. 2019-ൽ കോൺഗ്രസ് അദ്ധ്യക്ഷനെ തോൽപ്പിച്ചു എന്നതാണ് മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കാര്യം. രാഹുൽ ഇത് ആദ്യമായല്ല ഒളിച്ചോടുന്നത്. 2019-ൽ പരാജയം ഭയന്നാണ് അദ്ദേഹം വയനാട്ടിലെത്തിയത്. ഇത്തവണ വീണ്ടും അമേഠിയിൽ നിന്ന് ഒഴിഞ്ഞുമാറിയിരിക്കുകയാണ്. വീണ്ടും മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള ധൈര്യം രാഹുലിന് ഇല്ലെന്ന് ബിജെപിക്ക് അറിയാമായിരുന്നു.

2014-ൽ താൻ അമേഠിയിലെത്തുമ്പോൾ റോഡുകളോ മറ്റു അടിസ്ഥാന സൗകര്യവികസനമോ ഉണ്ടായിട്ടില്ല. അമേഠിക്ക് വേണ്ടി അവിടെ നിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. ബൈപ്പാസുകളുൾപ്പെടെയുള്ള റോഡുകളെല്ലാം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടായതാണ്. മണ്ഡലത്തിലെ ഓരോ വ്യത്യാസവും ഓരോ ഗ്രാമങ്ങളിൽ ചെല്ലുമ്പോഴും കാണാൻ കഴിയും. അതുകൊണ്ടാണ് ജനങ്ങൾ തന്നെ അംഗീകരിച്ചതും രാഹുലിനെ തള്ളിപ്പറഞ്ഞതെന്നും’ സ്മൃതി ഇറാനി പറഞ്ഞു.

anaswara baburaj

Recent Posts

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ ! കോട്ടയം മുൻസിഫ് കോടതിയുടെ നടപടി മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…

23 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു!49 മണ്ഡലങ്ങള്‍ തിങ്കളാഴ്ച ബൂത്തിലേക്ക്

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു.. ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, ബംഗാൾ , ഒഡീഷ ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും…

24 mins ago

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ! യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ! ബസിന്റെ വേ​ഗപ്പൂട്ടും ജിപിഎസ്സും പ്രവർത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തൽ

നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…

1 hour ago