NATIONAL NEWS

യുദ്ധകാഹളമൊരുക്കി കാബൂളിനരികത്ത് താലിബാൻ; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് രാജ്യങ്ങള്‍; ഭീതിയിൽ അഫ്ഗാൻ ജനത

കാബുള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ താലിബാന്‍ ഭീകരർ ഉടന്‍ പിടിച്ചടക്കിയേക്കുമെന്ന ആശങ്കയ്ക്കിടെ പ്രദേശത്ത് നിന്ന് പ്രതിനിധികളെ ഒഴിപ്പിക്കാനൊരുങ്ങി എംബസികള്‍.

ഇപ്പോള്‍ കാബൂളില്‍ നിന്ന് 50 കി.മീ മാത്രം ദൂരെയാണ് താലിബാന്‍ സൈന്യം ഉള്ളത്. ഉടന്‍ കാബൂളും താലിബാന്‍ പിടിച്ചടക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം മുഴുവനും. പ്രധാന പട്ടണമായ മസാരെ ഷരീഫില്‍ താലിബാന്‍ ആക്രമണം ആരംഭിച്ചു കഴിഞ്ഞു. നേരത്തെ താലിബാന്‍ വിരുദ്ധരുടെ ശക്തികേന്ദ്രമായ മസാരെ ഷെരീഫിനെ വളഞ്ഞിരിക്കുകയാണ്.

ഇതിനെ തുടർന്ന് കാബൂളിൽ നിന്ന് യുഎസ്സും മറ്റ് രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളേയും എംബസി ജീവനക്കാരേയും എയര്‍ലിഫ്റ്റ് ചെയ്തു തുടങ്ങി. ബ്രിട്ടണ്‍, ജര്‍മനി, ഡെന്മാര്‍ക്ക്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

നിലവിൽ ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാനും വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാനുമായി 3000 അമേരിക്കൻ സൈനികര്‍ കാബൂളില്‍ എത്തിയിട്ടുണ്ട്.

ഇതുവരെ അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ പകുതിയിലേറെ പ്രവിശ്യകളും താലിബാന്‍ നിയന്ത്രണത്തിലാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാര്‍ ഇന്നലെ താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. പ്രധാനപ്പെട്ട മറ്റൊരു നഗരമായ ഹെറാത്തും പടിഞ്ഞാറന്‍ പ്രവിശ്യയായ ഖോറും താലിബാന്‍ കഴിഞ്ഞദിവസം നിയന്ത്രണത്തിലാക്കിയതില്‍ ഉള്‍പ്പെടുന്നുണ്ട്.

അതേസമയം തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാക്കുകയാണ് ഭീകരർ. യുവാക്കളെ നിർബന്ധിച്ച് ഭീകര സംഘങ്ങളിൽ ചേർക്കുകയാണ്. ഭീതിയിലാണ് ജനങ്ങൾ കഴിയുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

കുരുന്നുകള്‍ അക്ഷര മുറ്റത്തേക്ക് ! സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും ; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എറണാകുളം : മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുട്ടികളാണ് ഇന്ന് അറിവിന്റെ മുറ്റത്തേക്ക്…

35 mins ago

സന്ദേശ്ഖാലിയിലെ ആക്രമണങ്ങളിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചു ? ആവർത്തിക്കപ്പെട്ടാൽ ഇരകളായവർക്ക് രാജ്ഭവൻ അഭയം നൽകും ! മമത ബാനർജിക്കെതിരെ തുറന്നടിച്ച് ഗവർണർ സിവി ആനന്ദ ബോസ്

കൊൽക്കത്ത: തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടക്കുന്ന ആക്രമണ സംഭവങ്ങളിൽ ആശങ്കാകുലനാണെന്ന് ഗവർണർ സിവി ആനന്ദ ബോസ്. ആക്രമണങ്ങൾ തടയാൻ…

50 mins ago

കോൺഗ്രസ് തോൽവി ആഘോഷിക്കുന്നത് 100 കിലോ ലഡ്ഡു വിതരണം ചെയ്ത്

ജയിക്കുമെന്ന ആത്മവിശ്വാസത്തിൽ 100 കിലോ ലഡ്ഡുവിന് ഓർഡർ നൽകി കോൺഗ്രസ്

1 hour ago

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ; കേരള തീരത്ത് ഉയർന്ന തിരമാലയും കടലാക്രമണവും വന്നേക്കാം ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍ ജില്ലയില്‍ ശക്തമായ…

1 hour ago

തെ​ല​ങ്കാ​ന​യ്ക്ക് സം​സ്ഥാ​ന പ​ദ​വി ന​ൽ​കി​യ​തി​ന്‍റെ ന​ന്ദി പ്രകടനം ! കോൺഗ്രസ്‌ ​നേതാവ് സോണിയ ഗാന്ധിക്കായി ക്ഷേ​ത്രം നിർമിച്ച് പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി

ക​രിം​ന​ഗ​ർ: തെ​ല​ങ്കാ​ന​യി​ൽ കോൺഗ്രസ് നേതാവ് സോ​ണി​യാ ഗാന്ധിക്കായി പ​ണി​ക​ഴി​പ്പി​ച്ച ക്ഷേ​ത്രം ഉ​ദ്ഘാ​ട​നം​ ചെ​യ്തു. തെ​ല​ങ്കാ​ന​യ്ക്ക് സം​സ്ഥാ​ന പ​ദ​വി ന​ൽ​കി​യ​തി​ന്‍റെ ന​ന്ദി…

1 hour ago

മ_ര_ണ_ത്തെ വെല്ലുവിളിച്ച് ഭാരതത്തിനായി പോരാടിയ വീരൻ! പരം വീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്ര

മ_ര_ണ_ത്തെ വെല്ലുവിളിച്ച ഭാരതത്തിന്റെ വീര പുത്രൻ ! കാർഗിലിന്റെ സിംഹരാജാവ് ! പാകിസ്ഥാനെ വിറപ്പിച്ച പരം വീർ ചക്ര ക്യാപ്റ്റൻ…

2 hours ago