India

അഫ്ഗാനിൽ താലിബാൻ താണ്ഡവം തുടരുന്നു; ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററുകളും ഭീകരർ പിടിച്ചെടുത്തു

കാബൂള്‍; അഫ്ഗാനിലെ നാല് എംഐ 24 ഹെലികോപ്റ്ററുകള്‍ താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാന് ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററുകള്‍ ആയിരുന്നു ഇത്. യൂറോപ്യന്‍ രാജ്യമായ ബെലാറസില്‍ നിന്നും എത്തിച്ച ഹെലികോപ്റ്ററുകളാണ് ഭീകരർ പിടിച്ചെടുത്തിരിക്കുന്നത്. മാത്രമല്ല എംഐ 24 ന്റെ സമീപം താലിബാന്‍ ഭീകരര്‍ നില്‍ക്കുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അന്താരാഷ്‌ട്ര മാധ്യമങ്ങളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

മുൻപ് അമേരിക്കയില്‍ നിന്നും യുഎസ് സൈന്യത്തെ തിരികെ രാജ്യത്തെത്തിക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് താലിബാന്‍ ഭീകരരുടെ ആക്രമണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് രാജ്യം അഫ്ഗാന് ഹെലികോപ്റ്ററുകള്‍ നല്‍കിയത്.

കഴിഞ്ഞ ദിവസം അഫ്ഗാനിലെ പ്രമുഖ നഗരമായ കുൻഡൂസിലെ നിരവധി പ്രദേശങ്ങള്‍ താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തിരുന്നു. സൈനിക താവളവും വിമാനത്താവളവുമൊഴികെയുള്ള പ്രദേശങ്ങളാണ് ഭീകരര്‍ കീഴ്‌പ്പെടുത്തിയത്. വ്യോമാക്രമണവും തുടരുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി അന്തരിച്ചു ; സംസ്കാരം നാളെ

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ…

34 mins ago

തെരഞ്ഞെടുപ്പിന്റെ മൊത്തം അന്തരീക്ഷം തന്നെ ബിജെപി മാറ്റി കളഞ്ഞു

പ്രതിപക്ഷത്തിന് പോലും മോദി ജയിക്കുമെന്ന് ഉറപ്പാണ് ; എത്ര സീറ്റ് നേടുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ

53 mins ago

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

1 hour ago

പഞ്ചാബിൽ പ്രധാനമന്ത്രിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത് ; സുരക്ഷ ശക്തമാക്കി പോലീസ്

ചണ്ഡീഗഡ്: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി പഞ്ചാബിൽ നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരെ ചുവരെഴുത്ത്…

2 hours ago

യാത്രക്കാരെ അമ്പരപ്പിച്ച് അശ്വിനി വൈഷ്ണവ് !

പിണറായിയ്ക്ക് ഇങ്ങനെ ചങ്കുറപ്പോടെ യാത്ര ചെയ്യാൻ സാധിക്കുമോ ?

2 hours ago

2024ൽ മാത്രമല്ല 2029ലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ! രാജ്യത്തെ ജനങ്ങൾ അത് ആഗ്രഹിക്കുന്നു ; ബിജെപി വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയ പാർട്ടിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ദില്ലി : 2024ൽ മാത്രമല്ല 2029ലും നരേന്ദ്രമോദി തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഓരോ…

2 hours ago