General

അഫാഗാന്റെ അധികാരം താലിബാൻ കൈക്കലാക്കിയിട്ട് ഒരു വർഷം; വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് അഫ്ഗാനിൽ ഏകാധിപത്യഭരണം; ഒടുവിൽ സ്വാതന്ത്ര്യത്തിനായിതെരുവിലിറങ്ങി സ്ത്രീകൾ, വനിതാപ്രതിഷേധത്തിന് നേരെ വെടിവെച്ച് താലിബാന്‍; ചിതറിയോടി സ്ത്രീകള്‍

കാബൂള്‍: അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാക്കുകയാണ്. ഇപ്പോഴും അഫ്ഗാനിലെ സ്ത്രീകൾക്ക് സ്വാതന്ത്യമില്ല. ജോലിചെയ്യുന്നതിനും പഠിക്കുന്നതിനും സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാന്‍ സ്ത്രീകള്‍ നടത്തിയ പ്രകടനത്തിന് നേരെ വെടിവെപ്പ് നടത്തി താലിബാന്‍ തീവ്രവാദികള്‍. താലിബാന്‍ തീവ്രവാദികള്‍ ആകാശത്ത് വെടിവെയ് പ് നടത്തിയതോടെത്തന്നെ സ്ത്രീകള്‍ പേടിച്ച് ചിതറിയോടുകയായിരുന്നു. ഇപ്പോൾ ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ജോലി ചെയ്യാനും പഠിക്കാനുമുള്ള സ്വാതന്ത്രത്തിനും അവകാശത്തിനും വേണ്ടിയാണ് സ്ത്രീകൾ ശനിയാഴ്ച് പ്രകടനം നടത്തിയത്. താലിബാന്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം തികയുന്നതിന് മുന്നോടിയായിട്ടായിരുന്നു ഈ പ്രകടനം. അധികാരം എറെടുത്ത ശേഷം താലിബാന്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും ഉള്ള സ്വാതന്ത്ര്യം പൂർണമായും താലിബാൻ എതിർത്തിരുന്നു.

താലിബാന്‍ സര്‍ക്കാരിന് കീഴില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്തൊക്കെ അവകാശങ്ങളാണ് ഉള്ളതെന്നത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഇതില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരത്തെയുണ്ടായിരുന്ന അവകാശങ്ങളെല്ലാം വെട്ടിച്ചുരുക്കിയിരുന്നു.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എല്ലാവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാരാണ് ഭരിക്കുകയെന്ന് താലിബാന്‍ വാഗ്ദാനം ചെയ്തതെങ്കിലും ലോകം കണ്ടത് ഏകാധിപത്യ ഭാരമാണ്. ഹൈസ്കൂള്‍ മുതല്‍ പെണ്‍കുട്ടികള്‍ക്ക് പഠിപ്പ് വിലക്കിയരുന്നു. പുരുഷന്‍റെ മേല്‍നോട്ടത്തിലല്ലാതെ സ്ത്രീകള്‍ വീട് വിട്ടിറങ്ങരുതെന്നും താലിബാന്‍ ശാസന നല്‍കിയിരുന്നു.

ഏറ്റവുമൊടുവില്‍ ഹെറാത്ത് പ്രവിശ്യയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് താലിബാന്‍ ഉത്തരവിറക്കിയിരുന്നു. സാബുല്‍ എന്ന പ്രദേശത്ത് കല്യാണപ്പാര്‍ട്ടികള്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ടെന്നും വിലക്കിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി വാദിക്കുന്ന ഹെറാത്ത് പ്രവിശ്യിലെ അസില മിസ്ബ പറയുന്നു: “അധികാരത്തില്‍ എത്തിയ ശേഷം സ്ത്രീകളെ അടിച്ചമര്‍ത്തുകയല്ലാതെ താലിബാന് മറ്റൊന്നും ചെയ്യാനില്ല. അവര്‍ ഞങ്ങള്‍ എല്ലാ സ്ത്രീകളെയും വീട്ടില്‍ തടവിലാക്കി”.

പുറത്ത് റസ്റ്റൊറന്‍റില്‍ വീട്ടുകാരുമൊത്ത് പോയി ഭക്ഷണം കഴിച്ചിരുന്നതാണ് ഞാന്‍. താലിബാന്‍ ഭരണത്തിന് ശേഷം എനിക്ക് വീട്ടുകാരുമൊത്ത് ഒരു നിമിഷം പോലും ചെലവഴിക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നു.

admin

Recent Posts

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

30 mins ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ! പ്രതി രാഹുൽ രാജ്യം വിട്ടതായി സ്ഥിരീകരണം; മർദ്ദിച്ചത് പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണെന്ന് പ്രതി

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയും പീഡനത്തിനിരയായ നവ വധുവിന്റെ ഭർത്താവുമായ രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി…

33 mins ago

എ എ പി എം പി സ്വാതി മാലിവാൾ എവിടെ ? പ്രതികരിക്കാതെ നേതൃത്വം

കെജ്‌രിവാളിനെ പുകഴ്ത്തിയിട്ടും മതിവരാത്ത മലയാള മാദ്ധ്യമങ്ങൾ വസ്തുതകൾ കാണുന്നില്ലേ ? ജാമ്യത്തിലിറങ്ങി കെജ്‌രിവാൾ നടത്തുന്ന കള്ളക്കളികൾ ഇതാ I SWATI…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഢനം സംസ്ഥാനത്തിന് അപമാനം! പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ഗവർണർ! അക്രമത്തിനിരയായ യുവതിയുടെ വീട് സന്ദർശിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…

2 hours ago

വൈദ്യുതി ഉൽപ്പാദന വിതരണ രംഗത്ത് കേരളം മുട്ടിലിഴയുന്നുവോ ? NETI NETI SEMINAR

ജനങ്ങളുടെ തോളിൽ കെട്ടിവയ്ക്കുന്നത് കാര്യക്ഷമതയില്ലായ്മയുടെ ഭാരമോ ? നേതി നേതി സെമിനാറിൽ വസ്തുതകൾ വെളിപ്പെടുന്നു I POWER SECTOR IN…

2 hours ago

റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ 3 മൃതദേഹങ്ങൾ! വാഹനം പുതുപ്പള്ളി സ്വദേശിയുടേത്;ആത്മഹത്യയെന്ന് പ്രാഥമികനിഗമനം.

കമ്പം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന്…

2 hours ago