Cinema

തമിഴ് നടൻ റോബോ ശങ്കർ അന്തരിച്ചു!മരണം ചികിത്സയിലിരിക്കെ

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ പ്രധാനമുഖമായ ഹാസ്യനടൻ റോബോ ശങ്കർ അന്തരിച്ചു. 46 വയസ്സായിരുന്നു. ഏറെ നാളായി കരൾരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഷൂട്ടിംഗ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയായിരുന്നു.

ഒരു മിമിക്രി കലാകാരനായി കലാരംഗത്തേക്ക് കടന്നുവന്ന റോബോ ശങ്കർ പിന്നീട് ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയാണ് പ്രശസ്തി നേടിയത്. ‘കലക്കപ്പോവത് യാര്?’, ‘അതു ഇതു യെതു’ തുടങ്ങിയ ടെലിവിഷൻ പരിപാടികൾ അദ്ദേഹത്തെ തമിഴ്‌നാട്ടിലെ വീടുകളിൽ പ്രിയങ്കരനാക്കി. ഒരു റോബോട്ടിനെ അനുകരിച്ച് തമാശകൾ അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹത്തിന് ‘റോബോ’ എന്ന പേര് ലഭിച്ചത്.വിജയ് സേതുപതി നായകനായ ‘ഇതർക്കുത്താനേ ആസൈപ്പെട്ടായ് ബാലകുമാരാ’ എന്ന ചിത്രത്തിലൂടെയാണ് റോബോ ശങ്കർ സിനിമയിൽ ശ്രദ്ധേയനാകുന്നത്. തുടർന്ന് ധനുഷ് നായകനായ ‘മാരി’, ‘മാരി 2’, അജിത്ത് ചിത്രം ‘വിശ്വാസം’, വിജയുടെ ‘പുലി’, സൂര്യയുടെ ‘സി 3’, വിക്രം ചിത്രം ‘കോബ്ര’ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അദ്ദേഹത്തിൻ്റെ ഹാസ്യവും ശരീരഭാഷയും പ്രേക്ഷകരെ ഏറെ ആകർഷിച്ചു. സിനിമയിൽ മാത്രമല്ല, ‘ദി ലയൺ കിംഗ്’ എന്ന സിനിമയുടെ തമിഴ് പതിപ്പിന് ശബ്ദം നൽകുകയും ‘കണ്ണി മാടം’ എന്ന ചിത്രത്തിൽ പാടുകയും ചെയ്തിട്ടുണ്ട്.നടൻ കമൽ ഹാസൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങി നിരവധി പ്രമുഖർ റോബോ ശങ്കറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഭാര്യ പ്രിയങ്കയും മകൾ ഇന്ദ്രജയും ഉൾപ്പെടുന്ന കുടുംബാംഗങ്ങളോടൊപ്പം ആരാധകരും സഹപ്രവർത്തകരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തി. ചെന്നൈയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ഇന്ന് വൈകിട്ട് അന്ത്യകർമങ്ങൾ നടക്കും.

Sandra Mariya

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

15 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

15 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

15 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

16 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

16 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

16 hours ago