politics

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് തമിഴ്‌നാട് ബിജെപി എംഎൽഎ

ചെന്നൈ: പുറത്താക്കപ്പെട്ട എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല പാര്‍ട്ടിയിലേക്ക് മടങ്ങി വരാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ശശികലയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി എംഎല്‍എ. തന്റെ പാര്‍ട്ടിയായ ബിജെപി ശശികലയെ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി എംഎല്‍എ നായ്‌നാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

ശശികലയെ എഐഎഡിഎംകെ പാര്‍ട്ടിയിലെടുക്കാന്‍ തയാറായില്ലെങ്കില്‍ ബിജെപി വളരെ സന്തോഷത്തോടെ പാര്‍ട്ടിയിലെടുക്കാന്‍ തയാറാണെന്ന് നായ്‌നാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. ബുധനാഴ്ചയാണ് നായ്‌നാര്‍ നാഗേന്ദ്രന്റെ പ്രതികരണം.

‘അവര്‍ ചിന്നമ്മയെ ഉള്‍ക്കൊണ്ടാല്‍, എഐഎഡിഎംകെ ശക്തിപ്പെടും. ചിന്നമ്മ ബിജെപിയില്‍ ചേരാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍, ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുന്നു’, നായ്‌നാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ തങ്ങളെ മറികടന്ന് മുഖ്യ പ്രതിപക്ഷ കക്ഷിയാവാന്‍ ഘടകകക്ഷിയാവാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് എഐഎഡിഎംകെക്കുള്ളില്‍ മുറുമുറുപ്പുയരവേയാണ് ശശികലയ്ക്കുള്ള ക്ഷണം. എഐഎഡിഎംകെയിലെ ചിലര്‍ക്ക് മാത്രമാണ് തന്റെ വരവില്‍ എതിര്‍പ്പുള്ളതെന്ന് ശശികല നേരത്തെ അറിയിച്ചിരുന്നു.

admin

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സ പിഴവ്!!! കൈയ്യിൽ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി !

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…

33 mins ago

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ല; നീതി ലഭിക്കുന്നത് വിഭജനത്തിന്റെ ഇരകൾക്കെന്ന് പ്രധാനമന്ത്രി; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ദില്ലി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരെഞ്ഞെടുപ്പ് റാലിയിൽ…

36 mins ago

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

1 hour ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ! പ്രതി രാഹുൽ രാജ്യം വിട്ടതായി സ്ഥിരീകരണം; മർദ്ദിച്ചത് പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണെന്ന് പ്രതി

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയും പീഡനത്തിനിരയായ നവ വധുവിന്റെ ഭർത്താവുമായ രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി…

1 hour ago

എ എ പി എം പി സ്വാതി മാലിവാൾ എവിടെ ? പ്രതികരിക്കാതെ നേതൃത്വം

കെജ്‌രിവാളിനെ പുകഴ്ത്തിയിട്ടും മതിവരാത്ത മലയാള മാദ്ധ്യമങ്ങൾ വസ്തുതകൾ കാണുന്നില്ലേ ? ജാമ്യത്തിലിറങ്ങി കെജ്‌രിവാൾ നടത്തുന്ന കള്ളക്കളികൾ ഇതാ I SWATI…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഢനം സംസ്ഥാനത്തിന് അപമാനം! പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ഗവർണർ! അക്രമത്തിനിരയായ യുവതിയുടെ വീട് സന്ദർശിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…

2 hours ago