India

തഞ്ചാവൂരിലേത് മത പരിവർത്തന ലോബി നടത്തിയ അരും കൊല. ബിജെപി യുടെ പ്രതിഷേധത്തിന് പിന്നിൽ അണിനിരന്ന് ജനം

തഞ്ചാവൂർ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ക്രിസ്ത്യൻ മിഷനറി സ്കൂൾ അധികൃതർ ഒരു പ്ലസ്ടു വിദ്യാർത്ഥിനിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. കുട്ടിയുടെ ദാരിദ്ര്യാവസ്ഥ മുതലെടുത്ത് പഠന ചെലവ് ഏറ്റെടുത്ത സ്കൂൾ അധികൃതർ കുടുംബത്തെ മത പരിവർത്തനത്തിന് നിർബന്ധിക്കുകയായിരുന്നു വെന്നും തയ്യാറാകാത്തതിനാൽ ഹോസ്റ്റലിൽ തനിക്ക് നിരന്തര പീഡനങ്ങൾക്ക് ഇരയാക്കേണ്ടി വന്നിരുന്നതായും പെൺകുട്ടി മരണ മൊഴി നൽകിയിരുന്നു.

സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ പ്രശ്നം ഏറ്റെടുത്തതോടെയാണ് ക്രൂരമായ നിർബന്ധിത മത പരിവർത്തന ശ്രമം പുറം ലോകമറിഞ്ഞത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കോടിക്കണക്കിനു ഡോളറിന്റെ സംഭാവന ഉപയോഗിച്ച് രാജ്യത്തിന്റെ പിന്നോക്ക പ്രദേശങ്ങളിൽ വലിയ തോതിലുള്ള മത പരിവർത്തനങ്ങളാണ് ചില ക്രിസ്ത്യൻ സംഘടനകൾ നടത്തുന്നത്. ജനങ്ങളുടെ ദാരിദ്ര്യവും ഒറ്റപ്പെടലും മുതലെടുത്ത് സാമ്പത്തിക സഹായം നൽകി മതപരിവർത്തനത്തിന് ശ്രമിക്കുന്നു. വഴങ്ങിയില്ലെങ്കിൽ ഒറ്റപ്പെടുത്തലും ഭീഷണിയും വരെയുണ്ട്. ഇത്തരം മത പരിവർത്തന ശ്രമങ്ങൾ രാജ്യത്തിന്റെ മത സൗഹാർദ്ദ അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. അതിനാൽ തന്നെ രാജ്യത്ത് ആറോളം സംസ്ഥാനങ്ങൾ മത പരിവർത്തനങ്ങൾക്ക് നിയമം മൂലം വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നിർബന്ധിത മത പരിവർത്തനങ്ങൾ കുറ്റകരമാക്കിക്കൊണ്ട് നിയമ നിർമ്മാണം നടത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് ഒരാൾക്ക് അയാൾക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് അതുകൊണ്ട് തന്നെ നിർബന്ധിത മത പരിവർത്തനം ഭരണഘടന അനുവദിക്കുന്നില്ല. അത് കുറ്റകരമാണ്. പക്ഷെ ആ കുറ്റം ചെയ്യുന്നയാൾക്ക് ശിക്ഷ നൽകാൻ ഐപിസി CRPC നിയമങ്ങളിൽ വകുപ്പില്ല എന്നതാണ് ഇത്തരം മത പരിവർത്തന ലോബികൾ മുതലെടുക്കുന്നത്. അതിനാലാണ് ചില സംസ്ഥാനങ്ങൾ ഈ വകുപ്പുകൾ ഉൾപ്പെടുത്തി മത പരിവർത്തന നിരോധന നിയമങ്ങൾ പാസാക്കിയിട്ടുള്ളത്. ഇത്തരം നിയമങ്ങൾക്കെതിരെ വലിയ എതിർപ്പാണ് മത പരിവർത്തന ലോബികൾ പ്രകടിപ്പിക്കുന്നത്. കാരണം കുടുംബങ്ങളെ മത പരിവർത്തനം ചെയ്യിച്ചാൽ വൻ തുകകളാണ് പുരോഹിതർക്കും ഇടനിലക്കാർക്കും ഒക്കെ ലഭിക്കുന്നത്. തമിനാട്ടിലെ തഞ്ചാവൂരിൽ ഇത്തരത്തിൽ ഒരു ക്രൂര കൃത്യമാണ് അരങ്ങേറിയത്.

സർക്കാർ ഇരകളെ നിശബ്ദമാക്കാൻ ശ്രമിച്ചു എന്ന് വ്യക്തമാണ്. പക്ഷെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ഇടപെടലിൽ പെൺകുട്ടിയുടെ മരണമൊഴിയടക്കം പുറത്തുവന്നതോടെ സർക്കാർ പ്രതിരോധത്തിലായി. ഹൈകോടതി യിൽ നിന്ന് ഏറെക്കുറെ അനുകൂലമായ വിധിയുണ്ടായി. ഹോസ്റ്റൽ മേധാവിയെ അറസ്റ്റു ചെയ്തു. ബിജെപി അധ്യക്ഷൻ അണ്ണാമലയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾക്ക് സർക്കാറിന് വഴങ്ങേണ്ടിവരുന്നു. പക്ഷെ അപ്പോഴും പെൺകുട്ടിയുടെ മരണമൊഴിയടക്കമുള്ള വീഡിയോ പുറത്തു വിട്ടവർക്കെതിരെ കേസ്സെടുത്ത് സർക്കാർ പ്രതികാര മനോഭാവം കാട്ടുകയാണ്. ഇത്തരം നിർബന്ധിത മത പരിവർത്തനങ്ങൾ തടയാൻ നിയമനിർമ്മാണം വേണമെന്ന് ബിജെപി ദേശീയ നിവ്വാഹക സമിതിയംഗം ഖുശ്ബു അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്.

കടലിനക്കരെയുള്ള ഏമാന്മാരെ പ്രീതിപ്പെടുത്താനും അവർ എറിഞ്ഞു കൊടുക്കുന്ന പണക്കിഴിക്കും വേണ്ടി ഒരു പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്ത മത പൗരോഹിത്യം സർക്കാർ നൽകിയിരിക്കുന്ന സൗകര്യങ്ങളിൽ ഒളിച്ചിരിക്കുകയാണ്. മത പരിവർത്തനത്തിന് തയാറാകാത്തതിന്റെ പേരിൽ ഹോസ്റ്റലിലെ എല്ലാ മുറികളും കഴുകി വൃത്തിയാക്കാൻ ആവശ്യപ്പെട്ട അധികാരികളോട് അതേ കീടനാശിനി തന്നെ കഴിച്ച് കുട്ടിക്ക് പ്രതിരോധം തീർക്കേണ്ടിവന്ന സംഭവം ഒരു ജനാധിപത്യ രാഷ്ട്രത്തിനു ചേർന്നതല്ല. ഇരയുടെ ശബ്ദം ഇല്ലാതാക്കാനും കേസ് ഒതുക്കി തീർക്കാനും സർക്കാർ നടത്തിയ ശ്രമം അതിലേറെ ലജ്ജാവഹമാണ്. ഈ മാസം 9 നാണ് പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

പോലീസിന് ആദ്യ വിവരം ലഭിച്ചതാകട്ടെ ജനുവരി 15 ന് കുട്ടിയുടെ ആരോഗ്യനില വഷളായപ്പോൾ മാത്രമാണ്. ജനുവരി 19 നാണ് ജീവനുവണ്ടിയുള്ള പോരാട്ടം അവസാനിപ്പിച്ച് അവൾ മടങ്ങുന്നത്. സംഭവം വെളിച്ചത്തു വരാതെ ഒതുക്കാനുള്ള അധികാരികളുടെ ശ്രമം നടന്നു എന്നത് വ്യക്തമാണ്. ഇത്തരം കാര്യങ്ങളിൽ സമഗ്രന്വേഷണം നടത്തി വസ്തുതകൾ പുറത്തു കൊണ്ടുവരാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ സ്ലാഘനീയവുമാണ്.

Anandhu Ajitha

Recent Posts

നിരന്തര സംഘർഷവും സംഘടനാവിരുദ്ധ പ്രവർത്തനമെന്ന് പരാതിയും! തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…

57 minutes ago

ഭീകരതയുടെ അവിശുദ്ധ കൂട്ടുകെട്ട് !!പാകിസ്ഥാനിൽ ലഷ്കർ-ഇ-ത്വയ്യ്ബ കമാൻഡറുമായി കൂടിക്കാഴ്ച് നടത്തി ഹമാസ് നേതാവ് നാജി സഹീർ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…

1 hour ago

ദില്ലിയിൽ മസ്ജിദിന് സമീപത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ആക്രമണം! അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ; ദില്ലിയിൽ പൊട്ടിത്തെറിച്ച ചാവേർ ഫൈസ്-ഇ-ഇലാഹി പള്ളി സന്ദർശിച്ചിരുന്നുവെന്ന് അന്വേഷണ സംഘം

ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…

3 hours ago

ഭീകരതയെ ഒറ്റക്കെട്ടായി നേരിടും!! ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തം ശക്തമാക്കുമെന്ന് മോദിയും നെതന്യാഹുവും

ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…

3 hours ago

വിവാദ പ്രസ്താവന ! എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി ; ഒരു കോടി കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യം

കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…

5 hours ago

കൗമാരക്കാരെ ലക്ഷ്യമിട്ട് ഐഎസ്‌ഐ !! പാക് ചാര സംഘടനയുമായി ബന്ധമുള്ള 40 കുട്ടികൾ നിരീക്ഷണത്തിൽ ; വൈറ്റ് കോളർ ഭീകരതയ്ക്ക് പിന്നാലെ രാജ്യം നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളി!!

ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…

6 hours ago