'Tamil Nadu needs a strong ruler who serves the people; BJP is working for that'; Radhika Sarathkumar intensified election campaigns in Virudhunagar
ചെന്നൈ: ജനങ്ങളെ സേവിക്കുന്ന ശക്തരായ ഭരണാധികാരിയാണ് തമിഴ്നാടിന് ആവശ്യം, ജനങ്ങളിൽ വിശ്വാസം അർപ്പിക്കുന്നു എന്ന് വിരുദുനഗറിലെ എൻഡിഎ സ്ഥാനാർത്ഥി രാധികാ ശരത്കുമാർ. പ്രചാരണത്തിരക്കിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാധിക. ഭർത്താവും നടനുമായ ശരത്കുമാറും പ്രചാരണ പരിപാടികളെ ശക്തമായി പിന്തുണച്ച് ഒപ്പമുണ്ട്.
‘തമിഴ്‌നാട്ടിൽ ശക്തമായ ഒരു ഗവൺമെന്റ് വരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അവരെ പ്രതിനിധീകരിച്ചുകൊണ്ട് അവർക്കായി സേവനങ്ങൾ കാഴ്ചവയ്‌ക്കുന്ന ശക്തനായ ഒരു ഭരണകർത്താവ് വരണമെന്ന് ആഗ്രഹിക്കുന്നു. അതിനായുള്ള പരിശ്രമത്തിലാണ് ബിജെപി’ എന്ന് രാധികാ ശരത്കുമാർ പറഞ്ഞു.
കഴിഞ്ഞ 12നാണ് ശരത്കുമാറിന്റെ പാർട്ടിയായ അഖിലേന്ത്യ സമത്വമക്കൾ കക്ഷി ബിജെപിയിൽ ലയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്ന് ശരത്കുമാർ പറഞ്ഞിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മൂന്നാം തവണയും ജയിക്കുമെന്നും അദ്ദേഹത്തിനു വേണ്ടി പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…