തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങളടക്കം ഒരു കുറിപ്പ് അൻവർ ഇബ്രാഹിം സമൂഹ മാദ്ധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചു.
“ഇന്ത്യൻ ചലച്ചിത്രതാരവും ഏഷ്യൻ, അന്തർദേശീയ കലാ ലോക വേദികളിൽ സുപരിചിതനുമായ രജനികാന്തുമായി കൂടിക്കാഴ്ച നടത്തി. പ്രത്യേകിച്ച് ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും ഇല്ലാതാക്കുവാൻ ഞാൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ ബഹുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു. ആകസ്മികമായി ചർച്ച ചെയ്ത കാര്യങ്ങളിൽ, ഭാവിയിൽ അദ്ദേഹത്തിന്റെ സിനിമകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്ന സാമൂഹിക ഘടകങ്ങളും ഉൾക്കൊണ്ടു. ഈ മേഖലയിലും സിനിമാ ലോകത്തും രജനികാന്ത് ഇനിയും തിളങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു.” – അൻവർ ഇബ്രാഹിം കുറിച്ചു.
രജനികാന്ത് നായകനായ ജയിലർ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ തകർത്തോടുകയാണ്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, സുനിൽ, തമന്ന, വിനായക് തുടങ്ങി നിരവധി അഭിനേതാക്കളാണ് അഭിനയിച്ചത്. ചിത്രം ബോക്‌സോഫീസിൽ 500 കോടി കടന്നപ്പോൾ, ചിത്രത്തിന്റെ നിർമ്മാതാവ് കലാനിധി മാരൻ രജനികാന്തിന് കനത്ത
പ്രതിഫലവും ബിഎംഡബ്ല്യു കാറും നെൽസൺ, അനിരുദ്ധ് പോർഷെ കാറുകളും സമ്മാനിച്ചിരുന്നു.
രജനികാന്ത് പ്രത്യേക വേഷത്തിൽ എത്തുന്ന ലാൽ സലാം ഉടൻ പുറത്തിറങ്ങും. മകൾ ഐശ്വര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയ് ഭീം ഫെയിം ജ്ഞാനവേലിന്റെ ചിത്രത്തിലാണ് ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…