Kerala

തന്ത്രി മണ്ഡലം തിരു. ജില്ല 8 – മത് വാർഷിക സമ്മേളനവും ആചാര്യ കുടുംബ സംഗമവും; ഹിന്ദു ഐക്യവേദി വർക്കിങ്ങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : അഖില കേരളാ തന്ത്രി മണ്ഡലം തിരു ജില്ലാ മണ്ഡലത്തിന്റെ 8 മത് വാർഷിക സമ്മേളനം തിരുവനന്തപുരം കൈതമുക്ക് അനന്തപുരം അഡിറ്റേറിയത്തിൽ ഹിന്ദു ഐക്യവേദി വർക്കിങ്ങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

ഞായറാഴ്ച രാവിലെ 7.30ന് വേദ മന്ത്രഘോഷത്തോട് കൂടി ചടങ്ങുകൾ ആരംഭിച്ചു. 8 മണിക്ക് നടന്ന വാർഷിക കൗൺസിലും പൊതുയോഗവും തിരു. ജില്ലാ പ്രസിഡന്റ് വാഴയിൽ മഠം എസ് വിഷ്ണുനമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എസ് ഗണപതി പോറ്റി പൊതുയോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് വാർഷിക റിപ്പോർട്ട് ജില്ലാ സെക്രട്ടറി എൻ മഹാദേവൻ പോറ്റി അവതരിപ്പിച്ചു വരവ് ചിലവ് കണക്ക് ട്രഷറർ വി എസ് കൃഷ്ണൻ അവതരിപ്പിച്ചു. ഒറ്റൂർ കെ പുരുഷോത്തമൻ നമ്പൂതിരി യോഗത്തിന് സ്വാഗതം അർപ്പിച്ചു. തുടർന്ന് ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് സംസ്ഥാന സി ആർ ഒ വാമനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടന്നു. ജില്ലാ വൈസ് പ്രസിഡന്റ്, വിഷ്ഠനമ്പൂതിരി പൊതുയോഗത്തിന് കൃതജ്ഞത അർപ്പിച്ചു.

ജില്ലാ പ്രസിഡന്റ് രാവിലെ 9.30 ന് ധ്വജാരോഹണം നടത്തി. 10.30 മണിക്ക് വാർഷിക സമ്മേളനം ആരംഭിച്ചു. തിരുജില്ലാ പ്രസിഡന്റ്, വാഴയിൽ മഠം എസ് വിഷ്ണുനമ്പൂതിരി അധ്യക്ഷത വഹിച്ചു. ചടങ്ങ് ഹിന്ദു ഐക്യവേദി വർക്കിങ്ങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

തന്ത്രി മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി കാക്കോട്ടില്ലം എസ് രാധാകൃഷ്ണൻ പോറ്റി ഭദ്രദീപ പ്രോജ്ജ്വലനം നടത്തി. വിശിഷ്ട അതിഥികളായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ പ്രഭാകരൻ, മുന്നോക്ക സമുദായ ഐക്യമുന്നണി സംസ്ഥാന പ്രസിഡന്റ് ടി എം അരവിന്ദാക്ഷ കുറുപ്പ് യോഗക്ഷേമസഭ സംസ്ഥാന മുൻ ജനറൽ സെക്രട്ടറിഎം വി സുബ്രഹ്മണ്യൻ നമ്പൂതിരി, തന്ത്രി മണ്ഡല വിദ്യാപീഠം ചെയർമാൻ വിഷ്ണു നമ്പൂതിരി തന്ത്രി മണ്ഡല വിദ്യാപീഠം HOD മാരായ തന്ത്രരത്നംഎൻ കിഷോർ നമ്പൂതിരി.ഡോ.പി എം ഹരീഷ് നമ്പൂതിരി പങ്കജകേശവം കെ, ഓമനകുട്ടൻ, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി .പ്രഭാകരൻ, ജില്ലാ സംഘടനാ സെക്രട്ടറി ബിജു കൊല്ലം ജില്ലാ പ്രസിഡന്റ്, ശങ്കരര് ശങ്കരര് ഭദാസര് , കണ്ണൂർ ജില്ലാ പ്രസിഡന്റ് നന്ദകുമാർ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്, കൃഷ്ണൻ നമ്പൂതിരി, പത്തനംതിട്ട ജില്ലാ സെക്രട്ടറി മധുസൂദനൻ നമ്പൂതിരി യോഗക്ഷേമസഭ സംസ്ഥാന കൗൺസിൽ അംഗം സാജൻ പണ്ടാരത്തിൽ ജില്ലാ സെക്രട്ടറി എൻ ജയ കൃഷ്ണൻ, എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനനന്തപുരം ജില്ലാ മണ്ഡലത്തിലും സഭയിലും അംഗങ്ങളായ കുടുംബത്തിലെ SSLC, +2, ബിരുദം, ബിരുദാനന്തര ബിരുദം, മെഡിക്കൽ എൻജിനീയറിംഗ് , ഡോക്ടറേറ്റ് എന്നിവയിൽ മികച്ച വിജയം നേടിയവർക്ക് വിദ്യാശ്രീ പുരസ്ക്കാരം വിതരണം ചെയ്തു. തുടർന്ന് തന്ത്രി മണ്ഡലത്തിലെ പുതിയ അംഗങ്ങളെ ആദരിച്ചു .

anaswara baburaj

Recent Posts

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം; അവസാനം മുട്ടുമടക്കുന്നു! ഒത്തുതീര്‍പ്പിന് വിളിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന്…

30 mins ago

മേം ഹും മോദി കാ പരിവാർ !!

കോൺഗ്രസ് വാരിച്ചൊരിഞ്ഞ മുസ്ലിം സ്നേഹം അങ്ങ് ഏറ്റില്ല മക്കളെ... മോദിക്ക് പിന്തുണ അറിയിക്കുന്നത് ആരാണെന്ന് കണ്ടോ ?

35 mins ago

തീഹാർ ജയിൽ തകർക്കും ! സ്കൂളുകൾക്കും ആശുപത്രികൾക്കും പിന്നാലെ ജയിലിന് നേരെയും ബോംബ് ഭീഷണി

ദില്ലി : സ്കൂളുകൾക്കും ആശുപത്രികൾക്കും പിന്നാലെ ദില്ലിയിൽ വീണ്ടും സ്ഫോടന ഭീഷണി. തിഹാർ ജയിൽ തകർക്കുമെന്നാണ് പുതിയ ഭീഷണി സന്ദേശമെത്തിയത്.…

59 mins ago

കെജ്‌രിവാളിന്റെ പിഎ മോശമായി പെരുമാറി! സ്വാതിയുടെ ആരോപണം, ശരിവെച്ച്‌ എ.എ.പി

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി…

2 hours ago

നരേന്ദ്രമോദിക്കൊപ്പം വീണ്ടും പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി; വാരാണസിയിൽ പത്രികനൽകാൻ മോദിക്കൊപ്പം എത്തിയ ജ്യോതിഷ പണ്ഡിതൻ ആര് ? മോദിയെ നാമനിർദ്ദേശം ചെയ്തവർ ആരൊക്കെ ?

വാരാണസി: വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പത്രികയെ പിന്തുണച്ച നാല് പേരിൽ കാശിയിലെ മഹാ ജ്യോതിഷി പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി…

2 hours ago

ബാലാ സാഹിബ് രൂപീകരിച്ച പാർട്ടി തന്നെയാണോ ഇത് ?

ഇൻഡി മുന്നണിയുടെ പരസ്യമായ പാകിസ്ഥാൻ പ്രേമം കണ്ടോ ? വീഡിയോ വൈറൽ !

2 hours ago