ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി മാലിവാള്‍ ഉന്നയിച്ച ആരോപണം ശരിവെച്ച് ആം ആദ്മി പാര്‍ട്ടി. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങാണ് ആരോപണം ശരിവച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കെജ്‌രിവാള്‍, വിഷയം ഗൗരവമായാണ് കാണുന്നതെന്നും ബൈഭവ് കുമാറിനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദില്ലി വനിതാ കമ്മിഷന്‍ മുന്‍ അദ്ധ്യക്ഷകൂടിയായ സ്വാതി മാലിവാളിനെ തിങ്കളാഴ്ച രാവിലെ കെജ്‌രിവാളിന്റെ വസതിയില്‍വച്ച് ബൈഭവ് കുമാര്‍ കൈയേറ്റം ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്. സ്വാതി സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. കെജ്‌രിവാളിന്റെ സഹായി തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു സ്വാതിയുടെ പരാതി. മോശം പെരുമാറ്റം ഉണ്ടായതിനു പിന്നാലെ അവര്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പരാതിപ്പെടുകയും ചെയ്തിരുന്നു.
ദില്ലിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എ.എ.പിയുടെ മുതിര്‍ന്ന് നേതാവ് സഞ്ജയ് സിങ് സംഭവം സ്ഥിരീകരിച്ചത്. ‘അപലപനീയമായ സംഭവം നടന്നത് കഴിഞ്ഞ ദിവസാണ്. മുഖ്യമന്ത്രി കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ സ്വാതി മാലിവാള്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു. സന്ദര്‍ശക മുറിയില്‍ കാത്തിരിക്കുന്നതിനിടെ ബൈഭവ് കുമാര്‍ അവരോട് അപമര്യാദയായി പെരുമാറി. മുഖ്യമന്ത്രി വിഷയം അതീവ ഗൗരവമായാണ് കാണുന്നത്. കര്‍ശന നടപടി സ്വീകരിക്കുകതന്നെ ചെയ്യും – സഞ്ജയ് സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…