Kerala

തത്വമയി ബിഗ് ഇംപാക്ട്!! ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ആറാട്ട് മണ്ഡപം കൈയ്യേറി കുടുംബശ്രീ മാംസാഹാരം പാകം ചെയ്ത വിവരം തത്വമയി പുറത്ത് വിട്ടതിന് പിന്നാലെ പ്രതിഷേധവുമായി കേരള ക്ഷേത്രസംരക്ഷണ സമിതിയും ഹൈന്ദവ സംഘടനകളും! സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും കുടുംബശ്രീക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യം

പരിപാവനമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ആറാട്ട് മണ്ഡപം കൈയ്യേറി കുടുംബശ്രീ മാംസാഹാരം പാകം ചെയ്ത വിവരം തത്വമയി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഹൈന്ദവ സംഘടനകളും കേരള ക്ഷേത്രസംരക്ഷണ സമിതിയും രംഗത്ത് വന്നു. പരിപാവനമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ആറാട്ട് മണ്ഡപം അശുദ്ധമാക്കിയ നടപടി ആസൂത്രിതമാണെന്ന് ആരോപിച്ച കേരള ക്ഷേത്രസംരക്ഷണ സമിതി സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും കുടുംബശ്രീക്കെതിരെയും ശക്തമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.

“ഇത് അറിയാതെ സംഭവിച്ചതായി കരുതാൻ സാധ്യമല്ല. മനഃപൂർവം ഹൈന്ദവ ആചാരങ്ങളെ അലങ്കോലപെടുത്തുന്നത്തിന്റെ അവസാന ഉദാഹരണമായി ഇതിനെ കാണുന്നു. ക്ഷേത്ര ഭരണ സമിതി അംഗം ശ്രീ കരമന ജയന്റെയും കേരള ക്ഷേത്രസംരക്ഷണ സമിതിയുടെയും ഹൈന്ദവ സംഘടനകളുടെയും മാദ്ധ്യമങ്ങളുടെയും സമയോചിതമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായത് കൊണ്ടാണ് ലോകം ഈ അതിക്രമം അറിഞ്ഞത്.ഈ മണ്ഡപം പരിശുദ്ധമായി സൂക്ഷിക്കാൻ പത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതി നടപടി സ്വീകരിക്കണം.അതിന് സർക്കാരിന്റെ സഹകരണവും അനിവാര്യമാണ്. അതിന് സർക്കാർ തയ്യാറാകുകയും, സ്ഥലം ജന പ്രതിനിധികളും കോര്പറേഷനും കുടുംബ ശ്രീ ഭാരവാഹികളും നടത്തിയ വീഴ്ച്ചക്ക് ഭഗവാനോടും ഭക്ത ജനങ്ങളോടും മാപ്പ് പറയണമെന്ന് സമിതി ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.”- കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയും സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നാരായണൻ പറഞ്ഞു.

Anandhu Ajitha

Recent Posts

ബിജെപി നേതാക്കളോട് ദില്ലി വിട്ടു പോകരുതെന്ന് പാർട്ടിയുടെ നിർദ്ദേശം ? NARENDRA MODI

വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…

16 hours ago

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

17 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

17 hours ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

17 hours ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

18 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

18 hours ago