ഇടുക്കി: മുൻ മന്ത്രി എം.എം. മണിയുടെ സഹോദരൻ ലംബോധരൻ്റെ സ്ഥാപനത്തിൽ കേന്ദ്ര ജി.എസ്.ടി വകുപ്പിൻ്റെ റെയ്ഡ്. ഇടുക്കി അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്‌പൈസസിലാണ് പരിശോധന നടത്തുന്നത്. ലംബോധരൻ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി വകുപ്പിൻ്റെ നടപടി.
രാവിലെ പത്തരയോടെയാണ് എട്ടിലധികം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരെ ആരെയും പുറത്തുവിട്ടിട്ടില്ല. ഇടുക്കിയിലെത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹൈ റേഞ്ച് സ്‌പൈസസ്.
ലംബോധരൻ്റെ പേരിൽ ഇതിനുമുമ്പും വിവാദങ്ങളുണ്ടായിട്ടുണ്ട്. ഭാര്യയുടെ പേരിൽ ഇരുട്ടുകാനത്തു സിപ് ലൈൻ പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പ് വിവാദമുയർന്നിരുന്നു. സിപ് ലൈൻ പദ്ധതിക്ക് പഞ്ചായത്തും ടൂറിസം വകുപ്പും അനുമതി നൽകിയിരുന്നു. എന്നാൽ വീട് നിർമാണത്തിനും കൃഷിയ്ക്കും മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള ഭൂമിയിൽ സിപ് ലൈൻ പദ്ധതി കൊണ്ടുവരാൻ റവന്യു അധികൃതർ നിയമവിരുദ്ധമായി സഹായിച്ചെന്നായിരുന്നു ആരോപണം.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…