India

ചാരത്തിൽ നിന്ന് കനലായി തീർന്ന് ടിഡിപി ! ആന്ധ്രയിൽ ചന്ദ്രബാബു നായിഡു നടത്തിയത് ഇന്ത്യൻ രാഷ്ട്രീയം കണ്ട ഏറ്റവും മികച്ച മടങ്ങിവരവ്

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ആന്ധ്രയിൽ ഇന്ന് ചന്ദ്രബാബു നായിഡുവെന്ന 74 കാരൻ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ കോറിയിടുന്നത് ഒരു പുതു ചരിത്രമാണ്. തിരിച്ചു വരവ് എന്ന പ്രയോഗം കേട്ട് തഴമ്പിച്ചതാണെങ്കിലും ആ പ്രയോഗത്തെ കൂടുതൽ അന്വർത്ഥമാക്കുന്ന പ്രകടനമാണ്
മുൻ മുഖ്യമന്ത്രി കൂടിയായ ചന്ദ്രബാബു നായിഡുവും അദ്ദേഹത്തിൻ്റെ പാർട്ടിയും ഇന്ന് നടത്തിയത്. എഴുതി തള്ളിയവരെ പോലും അമ്പരപ്പിച്ച് 16 ലോക്‌സഭാ സീറ്റുകളിലും 130 നിയമസഭാ സീറ്റുകളിലും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (TDP) മുന്നേറുകയാണ്.

2019 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ, വൈഎസ്ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) 175-ൽ 151 സീറ്റുകളും തൂത്തുവാരിയപ്പോൾ അന്ന് ടിഡിപിക്ക് നേടാൻ സാധിച്ചത് 23 സീറ്റുകൾ മാത്രമായിരുന്നു. കടപ്പ, കർണൂൽ, നെല്ലൂർ, വിജയനഗരം എന്നിവയുൾപ്പെടെ പ്രധാന ജില്ലകളെല്ലാം അന്ന് ടിഡിപിയുടെ കൈയ്യിൽ നിന്ന് വഴുതിപ്പോയി. ജന സേന പാർട്ടി (ജെഎസ്പി) ഒറ്റയ്ക്ക് ഒരു സീറ്റാണ് അന്ന് നേടിയത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎയിൽ നിന്ന് വേർപിരിഞ്ഞ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തിൽ ചേരാനുള്ള നായിഡുവിൻ്റെ തീരുമാനമാണ് പാർട്ടിയുടെ ശക്തി ചോർത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും ടിഡിപി നേരിട്ട കനത്ത പരാജയം, നായിഡുവിനെ ആന്ധ്രാ പ്രദേശ് രാഷ്ട്രീയത്തിൽ നിന്ന് പോലും പിഴുതെറിയുമെന്ന് വിലയിരുത്തപ്പെട്ടു.

2024 മാർച്ചിൽ ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നായിഡു കോൺഗ്രസിൽ നിന്ന് അകലുകയും എൻഡിഎയോട് അടുക്കുകയും ചെയ്തു. മുന്നണി ധാരണ പ്രകാരം ടിഡിപി 17 ലോക്‌സഭാ സീറ്റുകളിലും 144 നിയമസഭാ സീറ്റുകളിലും ജനവിധി തേടിയത്. 30 നിയമസഭാ സീറ്റുകളും 8 ലോക്‌സഭാ സീറ്റുകളുമാണ് നായിഡു സഖ്യകക്ഷികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ജനസേന 21നിയമസഭാ സീറ്റുകളിലും 4 ലോക്‌സഭാ സീറ്റുകളിലും ബിജെപി 6 ലോക്‌സഭാ സീറ്റിലും 10 നിയമസഭാ സീറ്റിലും മത്സരിച്ചു. ഇക്കഴിഞ്ഞ മാർച്ച് 17ന് സഖ്യത്തിന്റെ ശക്തി പ്രകടിപ്പിച്ചുകൊണ്ട് ഗുണ്ടൂരില്‍ ബിജെപി-ടിഡിപി സംയുക്ത മാര്‍ച്ച് നടന്നിരുന്നു.

2014ൽ സംസ്ഥാനത്ത് ടിഡിപി-ബിജെപി സഖ്യം 17 സീറ്റുകൾ നേടിയപ്പോൾ വൈഎസ്ആർസിപിക്ക് എട്ട് സീറ്റുകളാണ് ലഭിച്ചത്. 2019ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് ചന്ദ്രബാബു നായിഡുവും സഖ്യവും ബിജെപി ഉപേക്ഷിച്ചത്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുന്നണി വിട്ടത്. നടനും രാഷ്‌ട്രീയ നേതാവുമായ പവന്‍ കല്ല്യാണിന്‍റെ ജനസേന പാര്‍ട്ടിയുമായി ടിഡിപി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിഡിപിയും മുന്നണിയിലെത്തിയത്. ആന്ധ്രയിലെ ചെറുപ്പക്കാർക്കിടയിൽ ശക്തമായ സ്വാധീനമുള്ള സൂപ്പർസ്റ്റാർ പവൻ കല്യാണിൻ്റെ നേതൃത്വത്തിലുള്ള ജനസേനയുമായും ബിജെപിയുമായും അദ്ദേഹത്തിൻ്റെ പാർട്ടിയുടെ സഖ്യം അദ്ദേഹത്തിൻ്റെ നിലയെ കൂടുതൽ ശക്തിപ്പെടുത്തി.

ഇതിന് പുറമെ വൈഎസ്ആർസിപി എംഎൽഎമാർക്കെതിരായ ദുർഭരണത്തിൻ്റെയും അഴിമതിയുടെയും ആരോപണങ്ങൾ നായിഡുവിനോട് സഹതാപം സൃഷ്ടിക്കുകയും വോട്ടർമാർക്കിടയിൽ അസംതൃപ്തി വളർത്തുകയും ചെയ്തു.

ജൂൺ 9 ന് നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ടിഡിപി പാർട്ടി പ്രഖ്യാപിച്ചു. നിലവിൽ
നായിഡുവും മകൻ ലോകേഷും യഥാക്രമം കുപ്പം, മംഗളഗിരി നിയമസഭാ സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ഇന്ത്യൻ രാഷ്ട്രീയം കണ്ട ഏറ്റവും മികച്ച മടങ്ങിവരവിനാണ് ഇന്ന് ആന്ധ്ര സാക്ഷ്യം വഹിച്ചത്.

Anandhu Ajitha

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

14 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

14 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

15 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

16 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

16 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

16 hours ago