അഗര്‍ത്തല: ത്രിപുരയില്‍ അധ്യാപിക ആസിഡ് കഴിച്ച് ജീവനൊടുക്കി. ഒരു വയസുകാരനായ കുട്ടിക്കും യുവതി ആസിഡ് നൽകി. മുപ്പതുകാരിയായ റൂമിയാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഇവരുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിക്കും ആസിഡ് നല്‍കിയ ശേഷം ജീവനൊടുക്കാനായിരുന്നു ശ്രമം. യുവതിയുടെ വീട്ടില്‍ നിന്ന് 5 പേജുള്ള ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തുകയുണ്ടായി. കുടുംബജീവിതത്തിലെ അസംതൃപ്തിയും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
അതേസമയം വീട്ടില്‍ നിന്ന് സള്‍ഫ്യൂരിക്കാസിഡിന്റെ കുപ്പി പൊലീസ് കണ്ടെടുത്തു. യുവതിയെ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ പിന്നീട് തുടര്‍ചികിത്സയ്ക്കായി അഗര്‍ത്തലയിലെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഇവിടെ വച്ചാണ് യുവതി മരിച്ചത് . അതേസമയം ഒരു വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു . യുവതിയുടെ ഭര്‍ത്താവിനും അധ്യാപന ജോലി സമീപകാലത്ത് നഷ്ടമായിരുന്നു . ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നും പൊലീസ് പറയുന്നു .
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…