8-year-old-girl-sexually-assaulted-48-year-old-women-20-years-in-prison
തിരുവണ്ണാമല :സ്വകാര്യ ട്യൂഷൻ സെന്ററിൽ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ പോലീസ് അറസ്റ്റുചെയ്തു. തിരുവണ്ണാമല അരണിയിലെ സർക്കാർ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായ യു. നിത്യ (30) ആണ് അറസ്റ്റിലായത്. സംഭവം പുറത്തായതിനുപിന്നാലെ, അധ്യാപികയെ ജോലിയിൽനിന്നു നീക്കിയതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിന് അധ്യാപികയ്ക്കെതിരേ ‘പോക്‌സോ’പ്രകാരം കേസെടുത്തിട്ടുണ്ട് .
ട്യൂഷൻ സെന്ററിലെ വിദ്യാർഥികളുമൊത്തുള്ള സ്വകാര്യദൃശ്യങ്ങൾ നിത്യയുടെ ഫോണിൽനിന്ന് ഭർത്താവ് കണ്ടെത്തിയതിനെത്തുടർന്നാണ് സംഭവം പുറത്തായത്. ഇതേച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്കുണ്ടായി . ട്യൂഷൻ നിർത്താൻ ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും നിത്യ ഇതിന് തയ്യാറായില്ല. വിദ്യാർഥികളുമായി ബന്ധം തുടരുകയാണെന്നു കണ്ടതോടെ ഭർത്താവ് തിരുവണ്ണാമല കളക്ടർക്ക് പരാതിനൽകുകയായിരുന്നു. കളക്ടറുടെ നിർദേശത്തെത്തുടർന്ന് ജില്ലാ ശിശുക്ഷേമവകുപ്പാണ് അന്വേഷണം നടത്തിയത്. ചോദ്യംചെയ്യലിൽ നിത്യ കുറ്റസമ്മതം നടത്തിയിട്ടുണ്ട് . ഇതോടെ പോലീസ് ഇവരെ അറസ്റ്റുചെയ്ത് തിരുവണ്ണാമല മഹിളാ കോടതിയിൽ ഹാജരാക്കി. പ്രതിയെ പതിന്നാലു ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽവയ്ക്കാൻ കോടതി ഉത്തരവിട്ടു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…