Categories: cricketSports

പ്രമുഖ താരങ്ങൾ പുറത്ത്; ആദ്യ ടെസ്റ്റിനുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു. പരിശീലന മല്‍സരത്തില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ച ശുഭ്മാന്‍ ഗില്‍, നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന കെഎല്‍ രാഹുല്‍, പരിശീലന മല്‍സരത്തില്‍ സെഞ്ച്വറി നേടിയ റിഷഭ് പന്ത് എന്നിവര്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്തായി. ഗില്‍, രാഹുല്‍ എന്നിവര്‍ക്കു പകരം മോശം ഫോമിലുള്ള പൃഥ്വി ഷായെയാണ് ഇന്ത്യ ഓപ്പണര്‍മാരില്‍ ഒരാളായി തിരഞ്ഞെടുത്തിരിക്കുന്നത്. ടെസ്റ്റില്‍ സ്ഥിരം ഓപ്പണിങ് സ്ഥാനം വഹിക്കുന്ന മായങ്ക് അഗര്‍വാള്‍ തന്നെയാണ് പൃഥ്വിയുടെ പങ്കാളി. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ത്രിദിന പിങ്ക് ബോള്‍ മല്‍സരത്തില്‍ സെഞ്ച്വറി നേടിയ പന്ത് ആദ്യ ടെസ്റ്റില്‍ ടീമിലുണ്ടാവുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ പന്തിനു പകരം പരിചയസമ്പന്നനായ വൃധിമാന്‍ സാഹയെയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയത്.

പിങ്ക് ബോള്‍ ടെസ്റ്റില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി ഉമേഷ് യാദവ് കളിക്കും. ടീമിലെ ഏക സ്പിന്നര്‍ ആര്‍ അശ്വിനാണ്. നവദീപ് സെയ്നി, മുഹമ്മദ് സിറാജ് എന്നിവരെ മറികടന്നാണ് പരിചയസമ്പന്നായ യാദവ് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തിയത്.

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍

മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.

admin

Recent Posts

എ.കെ.ബാലന്റെ മുൻ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ ; കേസെടുത്ത് പോലീസ്

തിരുവനന്തപുരം : മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ…

10 mins ago

നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക് ; വോട്ടെടുപ്പ് ആരംഭിച്ചു

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. പത്ത് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയുമായി 96 ലോക്സഭാ മണ്ഡലങ്ങളിലെയും…

38 mins ago

തിരുപ്പതിയിൽ വളരുന്ന ബിജെപി, അപ്രസക്തമാകുന്ന കോൺ​ഗ്രസ് !

നാലാം സ്ഥാനത്തായിരുന്ന ബിജെപി അഞ്ച് വർഷം കൊണ്ട് പ്രതിപക്ഷമായി ; ഇത്തവണ തിരുപ്പതി ബിജെപിക്ക് തന്നെ !

42 mins ago

ലോകം ആശങ്കയുടെ മണിക്കൂറുകളിൽ ! എന്താണ് സൗരവാതം

സാറ്റലൈറ്റുകളെ പോലും താഴെയിടാനുള്ളത്ര ശക്തി !! ഭയക്കേണ്ടതുണ്ടോ സൗരവാതത്തെ ?

1 hour ago

ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ! സ്‌കൂട്ടറിലെത്തിയ സംഘം വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…

11 hours ago

കരമന അഖിൽ വധക്കേസ് !മുഖ്യപ്രതികളിലെ മൂന്നാമനും പിടിയിൽ ! വലയിലായത് കൊച്ചുവേളിയിൽ നിന്ന്

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…

11 hours ago