കൊച്ചി: എറണാകുളം കോതമംഗലത്ത് പലവൻപടി പുഴയിൽ മുങ്ങിമരിച്ച മൂന്ന് ദന്തൽ കോളേജ് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചു. വിദ്യാർത്ഥികൾ പഠിച്ചിരുന്ന കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജിലാണ് അന്ത്യോപചാരമർപ്പിക്കാൻ സൗകര്യമൊരുക്കിയത്. സഹപാഠികളും അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിന് പേർ കണ്ണീരോടെ പ്രിയ സുഹൃത്തുക്കൾക്ക് വിടനൽകാനെത്തി.
കോട്ടയം സ്വദേശികളായ ബിയോൺ, അതുൽ, തിരുവനന്തപുരം സ്വദേശി ഹരീഷ് എന്നിവരാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. ഡീൻ കുര്യാക്കോസ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു തുടങ്ങിയ ജനപ്രതിനിധികളും കോളേജിലെത്തി അന്ത്യോപചാരം അർപ്പിച്ചു. പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ സംസ്കാര ചടങ്ങുകൾക്കായി സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.
ഞായറാഴ്ചയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഒമ്പതംഗ വിദ്യാർത്ഥി സംഘം ഇടമലയാർ പവർഹൗസിന് സമീപമുള്ള പലവൻപടി ഭാഗത്ത് കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ മൂന്നുപേർ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സ് സംഘമെത്തി മൂന്നുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…