ദില്ലി:യുവാക്കള്‍ക്ക് ജനാധിപത്യത്തില്‍ ഏര്‍പ്പെടാന്‍ തുല്യ അവസരങ്ങള്‍ നല്‍കണമെന്ന് ചൂണ്ടിക്കാട്ടി രാജ്യത്ത് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള പ്രായം 18 വയസ്സാക്കണമെന്ന് ശുപാർശ. പാര്‍ലമെന്ററി കമ്മിറ്റിയാണ് ശുപാർശ നൽകിയത്. നിലവിലെ നിയമം അനുസരിച്ച് ഒരാള്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കുറഞ്ഞത് 25 വയസ്സുണ്ടായിരിക്കണം. അങ്ങനെയാകുമ്പോൾ യുവാക്കൾക്ക് ജനാധിപത്യത്തില്‍ ഏർപ്പെടാൻ അവസരങ്ങൾ കുറയുന്നുണ്ടെന്നും യുവത്വത്തിന് നീതി നഷ്ടമാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പാര്‍ലമെന്ററി കമ്മിറ്റി ശുപാർശ നൽകിയത്.
നിലവില്‍ രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലും അംഗമാകാനുള്ള കുറഞ്ഞ പ്രായം 30 വയസ്സാണ്. 18 വയസ്സാണ് ഒരാള്‍ക്ക് വോട്ടറായി രജിസ്റ്റര്‍ ചെയ്യാനുള്ള പ്രായം. കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളുടെ രീതികള്‍ പരിശോധിച്ച ശേഷമാണ് പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ മുന്നോട്ടുവെച്ചത്. ഈ രാജ്യങ്ങളെ ഉദാഹരണമാക്കിയാല്‍ യുവാക്കള്‍ക്ക് വിശ്വസ്തരും ഉത്തരവാദിത്തബോധമുള്ള രാഷ്ട്രീയ നേതാക്കളാകാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണെന്ന് നിയമ- പേഴ്‌സണണ്‍ കാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി പറഞ്ഞു
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…