Categories: General

കളമശ്ശേരിയിൽ പതിനേഴുകാരനെ അതിക്രൂരമായി മർദ്ദിച്ച സംഭവം; ഏഴുപേർക്കെതിരെ കേസെടുത്തു; മർദ്ദിച്ചവരിൽ ഒരാളൊഴികെ എല്ലാവരും പ്രായപൂർത്തിയാകാത്തവർ

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ സുഹൃത്തുക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് അവരുടെ വീട്ടിലറിയിച്ചതിന് സംഭവത്തിൽ പ്രതികളായ ഏഴുപേർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. കളമശ്ശേരി പൊലീസാണ് സംഭവത്തിൽ കേസെടുത്തത്.

പ്രതികളിലൊരാൾ മൊബൈലിൽ പകർത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. മർദ്ദിച്ചവരിൽ ഒരാളൊഴികെ മറ്റുള്ളവർ പ്രായപൂർത്തിയാവാത്തവരാണ്. ഇവരുടെ മാതാപിതാക്കളെയും പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തുയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചതിന്റെ പ്രതികാരമാണ് മർദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നതെങ്കിലും പ്രണയവുമായി ബന്ധപ്പെട്ട വിഷയങ്ങളും മർദനത്തിന് കാരണമായെന്ന് വീഡിയോയിലെ സംസാരത്തിൽ വ്യക്തമാണ്. മർദനമേറ്റ കുട്ടിക്കും മർദിച്ചവർക്കും പ്രായപൂർത്തി ആവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്.

ഒഴിഞ്ഞ കെട്ടിടത്തിന്റെ മുകളിൽ ഏഴു പേർ ചേർന്നാണ് പതിനേഴുകാരനെ മർദിച്ചത്. മുഖത്തും അടിവയറ്റിലുമടക്കം കുട്ടികൾ മർദിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ഓരോരുത്തരും മാറിമാറിയാണ് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. മർദനത്തിന് ശേഷവും ഉപദ്രവം തുടർന്ന സംഘം കുട്ടിയെ ഡാൻസ് കളിപ്പിക്കുകയും മെറ്റലിന് മുകളിൽ നിർത്തുകയും ചെയ്തു. മര്‍ദനമേറ്റ പതിനേഴുകാരന്‍ നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

1 day ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

6 days ago