തേജസ്വി യാദവ്
പാറ്റ്‌ന : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ ആര്‍ജെഡിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്കെതിരേ പ്രചാരണം നടത്തേണ്ട അവസ്ഥയിൽ തേജസ്വി യാദവ്. ഗൗരാ ബോരം മണ്ഡലത്തിലാണ് സ്വന്തംപാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥിക്കെതിരെ തേജസ്വിക്ക് പ്രചാരണത്തിന് ഇറങ്ങേണ്ടി വരിക.
പ്രതിപക്ഷ സഖ്യത്തിലെ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പേ ഗൗരാ ബോരം മണ്ഡലത്തില്‍ മത്സരിക്കാന്‍ അഫ്‌സല്‍ അലി ഖാന് ആര്‍ജെഡി ടിക്കറ്റും ചിഹ്നവും രേഖകളും അനുവദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ പിന്നീട് നടന്ന ചർച്ചകളിൽ ഗൗരാ ബോരം മണ്ഡലം പ്രതിപക്ഷ സഖ്യത്തിലെ മറ്റൊരു പാർട്ടിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് നല്‍കാനും സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ ആ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനും തീരുമാനമായി. അങ്ങനെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ സന്തോഷ് സാഹ്നി ഗൗരാ ബോരമിലെ പ്രതിപക്ഷ സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി.
ഇതോടെ, മത്സരത്തില്‍നിന്ന് പിന്മാറാനും ചിഹ്നവും മറ്റും തിരിച്ചുതരാനും ആര്‍ജെഡി നേതൃത്വം അഫ്‌സല്‍ അലി ഖാനോട് ആവശ്യപ്പെട്ടു. എന്നാല്‍, അഫ്‌സൽ അതിന് തയ്യാറായില്ല. ആര്‍ജെഡി സ്ഥാനാർത്ഥിയായി അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഖാന്‍ തങ്ങളുടെ സ്ഥാനാര്‍ഥിയല്ലെന്ന് ആര്‍ജെഡി അധികൃതരെ അറിയിച്ചു. എന്നാല്‍, കൃത്യമായ രേഖകളുടെ അടിസ്ഥാനാത്തിലാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്നും അതിനാല്‍ത്തന്നെ അദ്ദേഹത്തെ നീക്കംചെയ്യാനാകില്ലെന്നും അധികൃതര്‍ അറിയിച്ചതോടെ ആര്‍ജെഡി പ്രതിസന്ധിയിലായി.
ആര്‍ജെഡി ചിഹ്നത്തില്‍ മത്സരിക്കുന്ന അഫ്‌സല്‍ ഖാനെതിരേ സന്തോഷ് സാഹ്നിക്കുവേണ്ടി തേജസ്വിയും പ്രതിപക്ഷ സഖ്യത്തിലെ മറ്റ് നേതാക്കളും പ്രചാരണത്തിനിറങ്ങുന്നതോടെ ഗൗരാ ബോരയിലെ മത്സരം ശ്രദ്ധനേടുമെന്ന് ഉറപ്പാണ്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…