ബംഗളൂരു: ബിജെപി എം പി തേജസ്വി സൂര്യ വിവാഹിതനായി. നർത്തകിയും ഗായികയുമായ ശിവശ്രീ സ്‌കന്ദപ്രസാദ് ആണ് വധു. ബംഗളുരുവിൽ നടന്ന ആചാരപ്രകാരമുള്ള പരമ്പരാഗതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ബിജെപി നേതാക്കളായ അണ്ണാമലൈ, അമിത് മാളവ്യ, പ്രതാപ് സിൻഹ, ബി വൈ വിജയേന്ദ്ര കേന്ദ്രമന്ത്രി വി സോമണ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എം പി യാണ് തേജസ്വി സൂര്യ. 2019 ലും 2024 ലും തേജസ്വി അവിടെ നിന്ന് വിജയിച്ചിരുന്നു. യുവമോർച്ച ദേശീയ അദ്ധ്യക്ഷനുമാണ് അദ്ദേഹം. ഗായികയും നർത്തകിയുമാണ് വധു ശിവശ്രീ. ശാസ്ത്ര സർവകലാശാലയിൽ നിന്ന് ബയോഎൻജിനീയറിങ്ങിൽ ബിരുദം നേടിയിട്ടുണ്ട്. മദ്രാസ് സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിലും ശിവശ്രീ ബിരുദം നേടിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ 1.3 ലക്ഷവും യുട്യൂബിൽ 2 ലക്ഷവും ഫോളോവെഴ്‌സ് ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെർ കൂടിയാണ് ശിവശ്രീ
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…