Telugu superstar Ram Charan does not fast to go to Sabarimala
ന്യൂയോർക്ക് :ശബരിമല ശാസ്താവിനെ കാണാൻ വ്രതം നോറ്റ് തെലുങ്ക് സൂപ്പർതാരം രാം ചരൺ. അമേരിക്കൻ യാത്രയ്ക്കിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കറുപ്പുടുത്ത് നഗ്നപാദനയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.അടുത്ത മാസം 12 ന് നടക്കുന്ന ഓസ്‌കർ പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് രാംചരൺ അമേരിക്കയിൽ എത്തിയത്. യാത്രയ്ക്കായി മുംബൈ വിമാനത്താവളത്തിൽ എത്തിയ താരത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കറുത്ത കുർത്തയും പൈജാമയുമാണ് താരം ധരിച്ചിരിക്കുന്നത്. കഴുത്തിൽ മാലയും നെറ്റിയിൽ ചന്ദനക്കുറിയും ധരിച്ചിട്ടുണ്ട്.
കറുപ്പുടുത്ത് നഗ്നപാദനായി നടക്കുന്ന രാംചരണിനെ കണ്ടതോടെ വിമാനത്താവളത്തിലുണ്ടായിരുന്നവർ അമ്പരന്നു. ഉടനെ അദ്ദേഹത്തിന്റെ ചിത്രം പകർത്താനും ആരാധകർ മറന്നില്ല.നിമിഷ നേരങ്ങൾ കൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. അദ്ദേഹത്തിന്റെ പുതിയ രൂപം കണ്ട് പലരും സംശയം പ്രകടിപ്പിച്ച് രംഗത്ത് എത്തി. ഇതോടെയാണ് ശബരിമലയിലേക്ക് അദ്ദേഹം വ്രതം നോറ്റിരിക്കുകയാണെന്ന് മറ്റൊരു വിഭാഗം വ്യക്തമാക്കിയത്. എല്ലാ വർഷവും രാം ചരൺ ശബരിമലയിൽ ദർശനം നടത്താറുണ്ട്. 41 ദിവസത്തെ വ്രതത്തിന് ശേഷമാണ് അദ്ദേഹം ശബരിമലയിൽ എത്താറുള്ളത്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…