Featured

പാതി മുങ്ങിയ നരസിംഹ പ്രതിഷ്ഠ, മൂവായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഗുഹാ ക്ഷേത്രം

പാതി മുങ്ങിയ നരസിംഹ പ്രതിഷ്ഠ, മൂവായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഗുഹാ ക്ഷേത്രം, ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന മുരുഡേശ്വര്‍ ക്ഷേത്രം, നിലയ്ക്കാതെ ശിവന് ജലധാര ന‌ടത്തുന്ന നന്ദിയുള്ള ക്ഷേത്രം അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത വിസ്മയങ്ങളാണ് കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങള്‍ക്കുള്ളത്. ഇവിടുത്തെ ഓരോ പ്രദേശത്തും ഇത്തരത്തിലൊരു ക്ഷേത്രമെങ്കിലും കാണാതിരിക്കില്ല. കര്‍ണ്ണാടകയു‌ടെ കാശ്മീര്‍ എന്നറിയപ്പെടുന്ന ചിക്കമഗളൂരിലും ഇത്തരത്തിലൊരു ക്ഷേത്രമുണ്ട്, കമണ്ഡല ഗണപതി ക്ഷേത്രം. കോപ്പ കമണ്ഡല ഗണപതി എന്നാണ് ഇവിടം വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. വിശ്വാസികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന നിരവധി പ്രത്യേകതകള്‍ ഈ ക്ഷേത്രത്തിനുണ്ട്.

കര്‍ണ്ണാടകയിലെ ചിക്കമംഗളൂരിനടുത്ത് കോപ്പ താലൂക്കിലാണ് കമണ്ഡല ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശ്വാസികള്‍ക്കിടയില്‍ ക്ഷേത്രം തീര്‍ത്തും അപരിചിതമാണെങ്കിലും കേട്ടറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടെ എത്തിച്ചേരുന്നു. ചരിത്രപരമായും വിശ്വാസപരമായും ഏറെ പ്രത്യേകതകള്‍ ഈ ക്ഷേത്രത്തിനുണ്ട്.

ചിക്കമംഗളൂരിനെ അ‌ടയാളപ്പെടുത്തുന്ന ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷത്തെ പഴക്കം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രാര്‍ഥനയുടെ ശക്തിയുടെ പേരിലും ക്ഷേത്രം പ്രസിദ്ധമാണ്.
ഒരിക്കല്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചാല്‍ ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം.

കമണ്ഡല ഗണപതിയെ പ്രസിദ്ധമാക്കുന്നതെന്താണ് എന്ന ചോദ്യത്തിനുത്തരമാണ് ഇവിടുത്തെ കമണ്ഡല തീര്‍ഥം. അതിശയിപ്പിക്കുന്ന, ഒരിക്കലും നില്ക്കാത്ത ഒരു ജലധാരയാണ് ഇവിടുത്തെ പ്രത്യേകത. ഇവിടുത്തെ ഗണപതിയുടെ മുന്നില്‍ നിന്നാണ് ബ്രഹ്മി നദി ഉത്ഭവിക്കുന്നത് എന്നാണ് വിശ്വാസം. ഇവിടെ എത്തുന്നതും പ്രാര്‍ഥിക്കുന്നതും ഏറെ വിശിഷ്ടമാണ് എന്നാണ് വിശ്വാസം. ഈ ജലധാരയില്‍ അല്ലെങ്കില്‍ ഉറവയില്‍ മുങ്ങി നിവര്‍ന്നാല്‍ എല്ലാ ദോഷങ്ങളില്‍ നിന്നും പ്രത്യേകിച്ച് ശനി ദോഷങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നൊരു വിശ്വാസവും ഇവിടെയുണ്ട്.

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരും എത്ര അധ്വാനിച്ചിട്ടും പഠനത്തില്‍ വേണ്ട വിജയം ലഭിക്കാത്തവരും എല്ലാം ഇവിടെ എത്തി ഗണപതിയോട് പ്രാര്‍ഥിച്ചാല്‍ വിജയം ഉറപ്പാണ് എന്നാണ് വിശ്വാസം. പഠനകാര്യങ്ങളില്‍ നിരവധി തവണ പരാജയപ്പെട്ടവര്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ തീര്‍ച്ചയായും ഫലം കാണും എന്നതിന് നിരവധി സാക്ഷ്യങ്ങള്‍ ഇവിടെ നിന്നും കേള്‍ക്കാം.

കമണ്ഡല ഗണപതിയുടെ ഈ ക്ഷേത്രത്തിനു പിന്നില്‍ നിരവധി ഐതിഹ്യങ്ങളും പുരാണങ്ങളും ഉണ്ട്. ഇവിടുത്തെ വിശ്വാസങ്ങള്‍ അനുസരിച്ച് പാര്‍വ്വതി ദേവിയാണ് ഗണപതിയെ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. സുഖാസനത്തില്‍ ഇരിക്കുന്ന ഗണപതിയുടെ ഒരു കയ്യില്‍ മോദകവും മറുകൈ അഭയഹസ്തയുമാണ് കാണിക്കുന്നത്.

ഒരിക്കല്‍ ശനിദേവന്‍ പാര്‍വ്വതി ദേവിക്ക് വളരെയേറെ കഷ്‌ടതകള്‍ നല്കുകയുണ്ടായി. ഏറെ ബുദ്ധിമുട്ടനുഭവിച്ച പാര്‍വ്വതി ദേവിയോട് പരിഹാരമായി ദേവഗണങ്ങള്‍ ഭൂമിയില്‍ പോയി തപസ് അനുഷ്ഠിക്കുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ദേവി ഭൂമിയിലെത്തി. ഈ ക്ഷേത്രത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ മൃഗവാദെ എന്ന സ്ഥലത്താണ് പാര്‍വ്വതി തപസ്സ് അനുഷ്ഠിച്ചത്. തപസ്സില്‍ മറ്റു ത‌ടസ്സങ്ങളൊന്നും സംഭവിക്കാതിരിക്കുവാനും ശനിയുടെ ദോഷങ്ങള്‍ അകലുവാനും പാര്‍വ്വതി ദേവി ഗണപതിയോ‌‌ട് പ്രാര്‍ഥിക്കുകയും ഒരു ഗണപതി വിഗ്രഹം ഇവിടെ സ്ഥാപിക്കുകയും ചെയ്തു. അതിനു ശേഷം ഇവിടെവന്ന് ആരു പ്രാര്‍ഥിച്ചാലും അവര്‍ക്ക് അനുഗ്രഹങ്ങളും ശനിദോഷത്തില്‍ നിന്നു മോചനവും ലഭിക്കുമെന്നാണ് വിശ്വാസം.

 

B4 Admin

Recent Posts

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

16 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

18 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

18 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

1 day ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

1 day ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

1 day ago