ബെംഗളൂരു:ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം. 14 ലക്ഷം രൂപ കവർന്നു. യെലഹങ്ക ന്യൂ ടൗണിലെ എ സെക്ടറിലുള്ള ശ്രീ ശ്രീനിവാസ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ പണം മോഷ്ടിച്ചത്.സംഭവത്തില്‍, യെലഹങ്ക ന്യൂ ടൗൺ പൊലീസ് മോഷണത്തിന് കേസെടുത്തിട്ടുണ്ട്.പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.
ക്ഷേത്ര കവാടത്തിൽ സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചിരുന്നെങ്കിലും ഇയാളെ കബളിപ്പിച്ച് മോഷ്ടാവ് അകത്ത് കയറുകയായിരുന്നു.ക്ഷേത്രവളപ്പിലെ മുറിയിലാണ് പൂജാരി ഉറങ്ങിയത്. പൂജാരിയും സംഭവം അറിഞ്ഞില്ല. ക്ഷേത്രത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖംമൂടി ധരിച്ച ഒരാൾ ക്ഷേത്രത്തിൽ പ്രവേശിച്ച് പണം അപഹരിച്ചതായി പൊലീസ് കണ്ടെത്തി.-
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…