അപകടസാഹചര്യങ്ങളിൽ മനുഷ്യമനസ്സ് വൈകാരികമായി പ്രതികരിക്കുന്നതാണ് ഭയം. ജീവിതത്തെ പിടിച്ചുലയ്ക്കുന്ന സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ പലർക്കും അകാരണഭയവും മനസികസമ്മർദ്ദവും ഉണ്ടാകാറുണ്ട്. ഈ ഘട്ടത്തിൽ ഈശ്വരാധീനം വർധിപ്പിക്കുകയാണ് നമുക്കുള്ള ഏക പോം വഴി. ചിന്തകളുടെ വേലിയേറ്റങ്ങളാണ് മനുഷ്യമനസ്സിനെ പിടിച്ചുലയ്ക്കുന്നത് .ഉത്തമവും നിസ്സ്വാർത്ഥമായ ഭക്തിയിലൂടെ മനസ്സ് നിർമ്മലവും ശാന്തവുമായി മാറും. ഇങ്ങനെയുള്ള മനസ്സിൽ ഭയചിന്തകൾക്കു സ്ഥാനമില്ല.
എന്നാൽ ഏതു ദുരന്തങ്ങളെയും അതിജീവിക്കാനും മനോധൈര്യം വർധിപ്പിക്കാനും ദുര്‍ഗ്ഗാമന്ത്രം ജപിക്കുന്നത് ഉത്തമമാണ് . ഭഗവൻ ശിവശങ്കരന്റെ പത്നിയായ പാർവതീദേവിയുടെ പൂർണരൂപമാണ് ദുർഗ്ഗ. ശക്തിയുടെ പ്രതീകവും ദുഃഖനാശിനിയുമായ ദുർഗ്ഗയിൽ സകലദേവതകളും കുടികൊള്ളുന്നു എന്നാണ് ഹൈന്ദവ സങ്കല്പം. ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളും ദേവിക്കുണ്ട്. മാതൃഭാവത്തിൽ തന്റെ ഭക്തരെ ദേവി പരിപാലിക്കുമെന്നുള്ളതിൽ സംശയമില്ല. ദേവീ ഭജനത്തിലൂടെ ഏതു സാഹചര്യത്തെയും നേരിടാനുള്ള ആത്മധൈര്യം ലഭിക്കും.
ദുര്‍ഗ്ഗാമന്ത്രം
ഓം സർവസ്വരൂപേ സർവേശേ സർവശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ
നിത്യേന പതിനൊന്നു തവണ ദുര്‍ഗ്ഗാമന്ത്രം ജപിച്ചുപോന്നാൽ ടെൻഷനും ഭയവും നീങ്ങി മനോധൈര്യം വർധിച്ച് മനസ്സ് ശാന്തമാകുമെന്നാണ് വിശ്വാസം.
(കടപ്പാട്)
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…