International

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം തകർത്ത ഭീകരകേന്ദ്രങ്ങൾ പുനർ നിർമ്മിക്കുന്നു; ചെലവ് വഹിച്ച് പാക് ഭരണകൂടവും ഐഎസ്‌ഐയും

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം തകർത്ത ഭീകരകേന്ദ്രങ്ങൾ പാകിസ്ഥാൻ സൈന്യം ഭീകരർക്ക് വേണ്ടി പുനഃനിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട്. ലോഞ്ച് പാഡുകൾ, പരിശീലന ക്യാംപുകൾ എന്നിവ അടക്കമാണ് പാക് അധീന കശ്മീരിലെയും സമീപപ്രദേശങ്ങളിലെയും ഭീകരക്യാമ്പുകളാണ് പാക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ്‌ഐയുടെയും പാക് ഭരണകൂടത്തിന്റെയും പിന്തുണയോടെ നിർമ്മിക്കുന്നത്. തെർമൽ, റഡാർ, ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങളിൽ കണ്ടുപിടിക്കാൻ കഴിയാത്ത തരത്തിലുള്ള ആധുനിക സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ ക്യാംപുകളുടെ നിർമാണം.

ഭീകരരുടെ പരിശീലന ക്യാംപുകൾക്ക് പാക് സൈന്യം പരിശീലനം നൽകിയ ഗാർഡുകളാണ് സുരക്ഷയൊരുക്കുന്നത്. തെർമൽ സെൻസറുകളും ലോ ഫ്രീക്വൻസി റഡാർ സംവിധാനവും ഡ്രോൺ വേധ സംവിധാനവുമുൾപ്പെടെ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഇവരുടെ പക്കലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ലൂണി, പുത്വാൾ, തായ്പു പോസ്റ്റ്, ജമീല പോസ്റ്റ്, ഉമ്രാൻവാലി, ചപ്രാർ, ഫോർവേഡ് കഹുത, ഛോട്ടാ ചാക്, ജംഗ്ലോറ തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവിൽ പുനർനിർമ്മിച്ചുകൊണ്ടിരിക്കുന്ന ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഇടതൂർന്ന വനമേഖലയിലാണ് ഭീകരകേന്ദ്രങ്ങൾ പുനഃനിർമ്മിക്കപ്പെടുന്നത്.

Anandhu Ajitha

Recent Posts

രാജ്യം ആദ്യം ! സിനിമ അത് കഴിഞ്ഞേയുള്ളു !റസൂൽ പൂക്കുട്ടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ | RASUL POOKUTTY

ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…

1 minute ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

42 minutes ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

45 minutes ago

ശബരിമല സ്വർണക്കൊള്ള! എൻ.വാസുവും മുരാരി ബാബുവുമുൾപ്പെടെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…

2 hours ago

ആൾക്കൂട്ട കൊലപാതങ്ങളുടെ തലസ്ഥാനമായി മാറുന്നോ കേരളം ?

കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…

3 hours ago

ബോണ്ടി ബീച്ച് മുതൽ പഹൽഗാം വരെ : ഒരു കേരളാ സ്റ്റോറി!!!

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…

3 hours ago