അമിത് ഷാ
കശ്മീർ: ഭീകരവാദത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമെന്നും ഭീകരവാദം തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്ഥാനുമായി ഒരു സംഭാഷണത്തിനുമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുവിലെ നൗഷേരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദികളേയും കല്ലെറിയുന്നവരേയും ജയില്‍ മോചിതരാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സര്‍ക്കാര്‍ രൂപവത്കരണത്തിന് ശേഷം ഭീകരവാദികളേയും കല്ലെറിയുന്നവരേയുമൊക്കെ ജയില്‍ മോചിതരാക്കുകയാണ് നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടത്. ഫറൂഖ് അബ്ദുള്ള ജമ്മു മലനിരകളിലെ ഭീകരവാദത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഇത് മോദി സര്‍ക്കാരാണ്. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യും. ഒരു ഭീകരവാദിയേയും മോചിപ്പിക്കില്ല.
ഭീകരവാദം തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്ഥാനുമായി ഒരു സംഭാഷണവുമില്ലെന്നാണ് രാഹുല്‍ ഗാന്ധിയോടും ഫറൂഖ് അബ്ദുള്ളയോടും പറയാനുള്ളത്.അതിര്‍ത്തി പ്രദേശങ്ങളുടെ സുരക്ഷയ്ക്കായി നിര്‍മിച്ച ഭൂഗര്‍ഭ നിലവറയുടെ അവശ്യമില്ല. അതിർത്തിക്കപ്പുറത്തേക്ക് വെടിവെക്കാന്‍ ആര്‍ക്കും അധികാരമില്ല. അങ്ങനെ വെടിവെച്ചാല്‍ ഷെല്ലുകളുപയോഗിച്ച് മറുപടി നല്‍കും.” – അമിത് ഷാ പറഞ്ഞു
ജമ്മു-കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇക്കഴിഞ്ഞ 18 ന് നടന്നിരുന്നു. വരുന്ന 25, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികളിലാണ് ഇനിയുള്ള രണ്ട് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 8നാണ് വോട്ടെണ്ണല്‍.
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…