India

ജമ്മു കശ്മീരിൽ ഭീകരാക്രമണം ; ഒരു പോലീസുകാരന് വീരമൃത്യു; 2 പേർക്ക് പരുക്ക്;ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്‌ഐസ്

ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്‌ഐസ്. ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വീരമൃത്യുവരിക്കുകയും രണ്ട് കോൺസ്റ്റബിൾമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുതത്ത്.

ആക്രമണത്തിന്റെ വീഡിയോ ഇസ്ലാമിക് സ്‌റ്റേറ്റ് ഹിന്ദ് പങ്കുവെച്ചിരുന്നു. അതിൽ തീവ്രവാദികൾ പിസ്റ്റളുമായി പോലീസുകാർക്ക് നേരെ വെടിയുതിർക്കുന്നത് കാണാം. പോലീസിൽ നിന്നും പിടിച്ചെടുത്ത ആയുധത്തിന്റെ ദൃശ്യങ്ങളും സംഘം പങ്കുവെച്ചിട്ടുണ്ട്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മുകശ്മീരിലെ ഭീകര പ്രവർത്തനങ്ങൾക്ക് ഹിന്ദ് പ്രവിശ്യ എന്ന പേരാണ് ഉപയോഗിക്കുന്നത്.

ശ്രീനഗറിലെ ബസാർ മേഖലയിൽ രാത്രി ഏഴേ കാലോടെയാണ് സംഭവം നടന്നത്. എഎസ്‌ഐ മുഷ്താഖ് അഹമ്മദ് ആണ് വീരമൃത്യുവരിച്ചത്. ഹെഡ് കോൺസ്റ്റബിൾ ഫയാസ് അഹമ്മദ്, എസ്പിഒ അബൂബക്കർ എന്നിവർ ചികിത്സയിൽ തുടരുകയാണ്. വെടിവെപ്പിനെ തുടർന്ന് പോലീസും സൈന്യവും പ്രദേശം വളഞ്ഞിട്ടുണ്ട്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

5 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago