ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ശ്രീനഗര്‍, അവന്തിപോര വ്യോമ താവളങ്ങള്‍ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.
പുല്‍വാമ ജില്ലയില്‍ ജയ്ഷെ മുഹമ്മദ് ഭീകരര്‍ രക്ഷാസൈനികര്‍ക്കു നേരെ വീണ്ടും ആക്രമണം നടത്തുമെന്നാണു സൂചന ലഭിച്ചിരിക്കുന്നത്. ലത്തിപ്പോറയില്‍ ആക്രമണം നടത്താനാണു സാധ്യതയെന്നും രഹസ്യന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. പുല്‍വാമയില്‍ ചെയ്തതു പോലെ വാഹനം ആയിരിക്കില്ല ആക്രമണത്തിനായി ഉപയോഗിക്കുക.
ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസ്) ഉപയോഗിച്ച് സൈനിക കേന്ദ്രങ്ങള്‍, ക്യാമ്പുകള്‍, കെട്ടിടങ്ങള്‍ എന്നിവ തകര്‍ക്കുകയാവും ലക്ഷ്യം. ബാലാക്കോട്ടിലെ ഭീകരക്യാമ്പിനു നേരെ ഇന്ത്യ ആക്രമണം നടത്തിയതിനു ശേഷം പല തവണ ഭീകരാക്രമണ മുന്നറിയിപ്പു ലഭിച്ചിരുന്നു.
23ന് ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ ആക്രമണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. വ്യോമ താവങ്ങളിലും സമീപപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…