വനത്തിനുള്ളിലെ ഗുഹ സൈന്യം തകർക്കുന്നു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരരുടെ രഹസ്യത്താവളമായ ഗുഹ ബോംബുവെച്ച് തകര്‍ത്ത് സുരക്ഷാസേന. കിഷ്ത്വാറിലുള്ള വനമേലയിലുണ്ടായിരുന്ന ഗുഹയാണ് സുരക്ഷാസേന തകര്‍ത്തത്. കഴിഞ്ഞ ദിവസം മേഖലയില്‍ ഭീകരറുണ്ടെന്ന വിവരം സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. തുടർന്ന് പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി. ഇതിനിടെ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.
ഇന്ന് രാവിലെയാണ് ഭീകരർ പ്രദേശത്ത് ഒളിവില്‍ കഴിയാന്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന പര്‍വത മേഖലയിലെ ഒരു ഗുഹ സുരക്ഷാസേന കണ്ടെത്തുകയും തകർക്കുകയും ചെയ്തത്. ഗുഹയ്ക്കുള്ളിൽ ഭീകരർ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. നിബിഡ വനമേഖലകളും ഒളിച്ചിരിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രകൃതിദത്തമായ ഗുഹകളും ദുര്‍ഘടമായ ഭൂപ്രകൃതിയുമൊക്കെയുള്ള ഈ പ്രദേശങ്ങള്‍ ഭീകരർ പ്രയോജനപ്പെടുത്തുന്നുണ്ട്.
പാക് ഭീകര ന്നിധ്യമുള്ള എഴ് ജില്ലകളിലൊന്നാണ് കിഷ്ത്വാര്‍. സുരക്ഷാ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് 2021 വരെ കിഷ്ത്വാറില്‍ ഭീകരവാദികളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം ഭീകരവാദികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സാധിക്കുന്ന കിഷ്ത്വാറിലെ പര്‍വതമേഖലകള്‍ സുരക്ഷാസേനയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…