Ladak-bus-accident-army-commanders-in-hospital
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഭീകരനെയാണെന്ന് റിപ്പോർട്ടുകൾ. സുരക്ഷാ സേന വധിച്ചത് ലഷ്‌കർ ഇ ത്വയ്ബ ഭീകരനായ അബ്ദുൾ ഖ്വയൂം ദാറിനെയാണ് എന്ന് ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. പുൽവാമയിലെ ലാരൂ കക്കപോര സ്വദേശിയാണ് അബ്ദുൾ ഖ്വയൂം.ഇയാളെ പോലീസ് റെക്കോർഡ് പ്രകാരം സി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ലഷ്‌കർ ഇ ത്വയ്ബയിൽ ചേരുന്നതിന് മുൻപ് അബ്ദുൾ ഭീകരർക്ക് താമസം ഉൾപ്പെടെയുള്ള സഹായം നൽകിയിരുന്നു. 2020 ൽ ഭീകരരെ ഒളിച്ചിരിക്കാൻ സഹായിച്ചതിന് പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം അബ്ദ്ദുളിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ ജയിൽ മോചിതനായ ഇയാൾ ഭീകര സംഘടനയിൽ ചേരുകയായിരുന്നു.
അതേസമയം ഷോപ്പിയാനിലെ ചെർമാർഗിലുള്ള സെയിൻപോര മേഖലയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ പിടികൂടാൻ എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ ഭീകരർ ഇവരെ ആക്രമിച്ചു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ മേഖലയിൽ നിന്നും എകെ സീരിസ് തോക്കുകളും, മറ്റ് ആയുധങ്ങളും, ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം പോലീസ് പരിശോധിച്ചുവരികയാണ്.പിന്നീട് ഒന്നിലധികം ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നായിരുന്നു സുരക്ഷാസേനയ്‌ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയായിരുന്നു. എന്നാൽ ഇതിനിടെ തെരച്ചിൽ നടത്തുന്ന സേനയ്‌ക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യുവരിച്ചു. രാഷ്‌ട്രീയ റൈഫിൽസിലെ സേനാംഗങ്ങളായ സന്തോഷ് യാദവ്, ചവൻ റോമിത് തനാജി എന്നിവരാണ് വീരമൃത്യുവരിച്ചത്.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…