Terrorists liaise with gangs, smugglers and drug mafias within the country; NIA raids in four states
ദില്ലി: നാല് സംസ്ഥാനങ്ങളിൽ എൻഐഎയുടെ വ്യാപക റെയ്ഡ്. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് എൻഐഎ റെയ്ഡ് നടത്തിയത്. ദില്ലി ഉൾപ്പെടെ 40 ഇടങ്ങളിലാണ് ഒരേ സമയം മിന്നൽ പരിശോധന നടക്കുന്നത്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ദില്ലി, എന്നിവിടങ്ങളിലാണ് റെയ്ഡ്. ഇന്ത്യയിലും വിദേശത്തുമുള്ള തീവ്രവാദികൾ, ഗുണ്ടാസംഘങ്ങൾ, മയക്കുമരുന്ന് കള്ളക്കടത്തുകാർ തുടങ്ങിയവർക്ക് തീവ്രവാദബന്ധമുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ വിദേശ രാജ്യങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്ന രഹസ്യ വിവരം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
പ്രധാനമായും തീവ്രവാദ മയക്കുമരുന്ന് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ഉദ്യോഗസ്ഥർ പരിശോധന. നടത്തുന്നത്. എൻഐഎയുടെ പ്രത്യേക സംഘങ്ങൾ, സംസ്ഥാന പോലീസ് സേനയുമായി ഏകോപിപ്പിച്ച് ചില പ്രത്യേക ഇൻപുട്ടുകളുടെ അടിസ്ഥാനത്തിലാണ് ഗുണ്ടാസംഘങ്ങളുടെ രഹസ്യ താവളത്തിൽ ഒരേസമയം റെയ്ഡുകൾ നടത്തിയത്. റെയ്ഡിൽ നിരവധി ആയുധങ്ങൾ കണ്ടെടുത്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മയക്ക് മരുന്നു കടത്തിലുടെ ഭീകരതയ്‌ക്ക് സാമ്പത്തിക സഹായം എത്തുന്നത് തടയാനാണ് റെയ്ഡ്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…