Terrorists trying to infiltrate Kashmir; Security forces in pursuit; A number of explosives were seized from the terrorists
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ഉറി സെക്ടറിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. പ്രദേശത്ത് നിന്നും വൻ ആയുധ ശേഖരവും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. 6 തോക്കുകളും, 4 ഗ്രനേഡുകളുമുൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.
നിയന്ത്രണ രേഖവഴിയായിരുന്നു ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം. ഈ സമയം പ്രദേശത്ത് സുരക്ഷാ സേന പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ അതിർത്തിവഴിയുള്ള സംശയാസ്പദമായ നീക്കം സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ തടയുകയായിരുന്നു. ഭീകരരെ വളഞ്ഞതോടെ ഇവർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു. ഇതോടെ സുരക്ഷാ സേനയും തിരിച്ചടിച്ചു. പ്രത്യാക്രമണത്തിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെ ഭീകരർ അതിർത്തി കടന്ന് പാകിസ്ഥാൻ ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതിന് ശേഷം നടത്തിയ തിരച്ചിലിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. ഭീകരാക്രമണം ലക്ഷ്യമിട്ടാണ് ഇവർ എത്തിയത് എന്നാണ് സുരക്ഷാസേന സംശയിക്കുന്നത്. തോക്കുൾപ്പെടെയുള്ളവ പിടിച്ചെടുത്ത ആയുധ ശേഖരത്തിൽ ഉണ്ട്. സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത സംഘം ആയിരുന്നു അതിർത്തിയിൽ പരിശോധന നടത്തിയത്.
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…