Cinema

ആടിനെ കൊന്ന് രജനികാന്തിന്റെ കട്ടൗട്ടിൽ രക്താഭിഷേകം: ആരാധകരുടെ നടപടിയിൽ മൗനം പാലിച്ച നടനെതിരെ പരാതി

ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ‘അണ്ണാത്തെ’ ചിത്രത്തിന്റെ മോഷൻപോസ്റ്റർ റിലീസിനോട് അനുബന്ധിച്ചു ആടിനെ കൊന്ന് രക്തം ഒഴിച്ച ആരാധകരുടെ നടപടിയില്‍ നടനെതിരെ പരാതി. സൂപ്പർസ്റ്റാറിന്റെ കൂറ്റൻ കട്ടൗട്ട് ഉയർത്തി കണ്ണുതട്ടാതിരിക്കാൻ രക്താഭിഷേകവും നടത്തിയാണ് പോസ്റ്റർ റിലീസ് ആഘോഷമാക്കിയത്. എന്നാൽ ആരാധകരുടെ പ്രവർത്തിയിൽ മൗനം പാലിച്ച രജനികാന്തിനെതിരെ കേസെടുക്കണമെന്ന് തമിഴ്‌വേന്ദൻ എന്ന അഭിഭാഷകൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

അതേസമയം ഇതിന് മുൻപ് ‘അണ്ണാത്തെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയപ്പോഴും ആരാധകര്‍ ആടിനെ കൊന്ന് രജനികാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. ക്ഷേത്രങ്ങളിലും ഇറച്ചിക്കടകളിലും മറ്റും ജീവികളെ കൊല്ലുന്നതിന് പ്രത്യേക മറയുണ്ട്. എന്നാൽ ആട്ടിൻകുട്ടിയെ ജനമധ്യത്തിൽവച്ച് അറുത്തശേഷമായിരുന്നു രക്താഭിഷേകം. ഈ ക്രൂരമായ പ്രവൃത്തി സ്ത്രീകളിലും കുട്ടികളിലും ഭയം ജനിപ്പിച്ചു. പ്രാകൃതമായ ഇത്തരം പ്രവൃത്തികള്‍ അനുവദിക്കരുതെന്നും തമിഴ്വേന്ദന്‍ പരാതിയില്‍ പറഞ്ഞു.

ആടിനെ കൊല്ലുന്ന ദൃശ്യങ്ങൾ ആരാധകർ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുച്ചിരുന്നു. ഇതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. ആരാധകരെ നിയന്ത്രിക്കാത്ത നടനാണ് പ്രശ്‍നങ്ങൾക്ക് കാരണമെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ടു മൃഗസംരക്ഷണ സംഘടനായ പെറ്റയും രംഗത്തെത്തിയിട്ടുണ്ട്.

admin

Recent Posts

ജാതി അധിക്ഷേപം ! സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; ബന്ധപ്പെട്ട കോടതിയില്‍ ഹാജരാകാൻ നിർദേശം

മോഹിനിയാട്ടം നൃത്തകൻ ആര്‍.എല്‍.വി രാമകൃഷ്ണനെ അപമാനിച്ച കേസില്‍ നൃത്താദ്ധ്യാപിക സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബന്ധപ്പെട്ട കോടതിയില്‍ ഹാജരാകാനും…

7 mins ago

മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന മാദ്ധ്യമ പ്രചാരണം തെറ്റ് !മോദിക്കൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമെന്ന് സുരേഷ്‌ഗോപി; സമൂഹമാദ്ധ്യമത്തിൽ കുറിപ്പ്

ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന വ്യാജ വാർത്തകൾ തള്ളി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്നും മറിച്ചുള്ള വാർത്തകൾ…

1 hour ago

തൃശൂരിലെ തോൽവി !വിവാദങ്ങളെത്തുടർന്ന് ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കെ . മുരളീധരനുണ്ടായ തോൽവിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ട് ഡിസിസി അദ്ധ്യക്ഷ സ്ഥാനം…

2 hours ago

പ്രവർത്തകർ ആകാംക്ഷയിൽ ! ആരാകും പുതിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ? സാദ്ധ്യതകൾ വിരൽ ചൂണ്ടുന്നത് ഇവരിലേക്ക്

ദില്ലി : ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്നലെ കാബിനറ്റ് റാങ്കോടെ മൂന്നാം മോദി മന്ത്രിസഭയിലെത്തിയതോടെ പുതിയ അദ്ധ്യക്ഷൻ ആരെന്ന…

3 hours ago

മൂന്നാം മോദി മന്ത്രിസഭയിലെ സ്ത്രീ രത്നങ്ങൾ ഇവരാണ്…

നിർമ്മല സീതാരാമൻ മുതൽ അനുപ്രിയ സിംഗ് പട്ടേൽ വരെ; മോദി സർക്കാരിൽ ഏഴ് വനിതാ മന്ത്രിമാർ

3 hours ago

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ജയിച്ചപ്പോഴും വേട്ട തുടരുന്നുവെന്ന് കെ. സുരേന്ദ്രൻ !പിണറായി സർക്കാരിൻ്റെ അഴിമതിക്കും ജനവഞ്ചനയ്ക്കുമെതിരെ ജനമുന്നേറ്റത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇന്ന് അദ്ദേഹം വിജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ്…

3 hours ago