Categories: Kerala

ലൗ ജിഹാദിനെതിരെ സര്‍ക്കുലര്‍ പുറപ്പെടുവിച്ച് താമരശേരി രൂപത

കോഴിക്കോട്: ലൗ ജിഹാദിനെതിരെ താമരശേരി രൂപതയുടെ സർക്കുലർ. പ്രണയത്തിന്‍റെ മേൽക്കുപ്പായം അണിഞ്ഞ് മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ നിർബന്ധിത മതപരിവർത്തനമാണ് ഇവിടെ നടക്കുന്നത്. ഇതിനെതിരെ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു. ഒരു സമുദായത്തിനെതിരെ നടക്കുന്ന സംഘടിതമായ നീക്കങ്ങളെക്കുറിച്ച് സമുദായാംഗങ്ങൾ അഞ്ജരാകാൻ പാടില്ലെന്നും താമരശേരി രൂപതയുടെ മെത്രാൻ മാർ റെമീജിയോസ് ഇഞ്ചാനിയിൽ ഒപ്പിട്ട സർക്കുലറിൽ പറയുന്നു.

10, 11, 12 ക്ലാസുകളിൽ പഠിക്കുന്നവരെയും, പ്രൊഫഷണൽ കോഴ്സ് നടത്തുന്നവരെയും, പ്രത്യേകിച്ച് പെൺകുട്ടികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള സമകാലീന സംഭവങ്ങൾ ആശങ്കപ്പെടുത്തുന്നു. ഇതിനെതിരെ പ്രതികരിക്കുന്നവരെ നിശബ്ധരാക്കുന്ന പ്രവണതയാണ് ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടാകുന്നത്. മത സൗഹാർദ്ദത്തിനും അഖണ്ഡതയ്ക്കും കോട്ടം തട്ടുന്ന ഒരു പ്രവർത്തനവും ഒരു മതവിഭാഗത്തിന്റെയും ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല.

വളരെ ബോധപൂർവ്വം പ്രണയത്തിന്‍റെ കുരുക്ക് മുറുക്കി, മതം മാറിയില്ലെങ്കിൽ സംഭവിക്കാൻ പോകുന്ന വിപത്തുകളെപ്പറ്റി പറഞ്ഞ് ഭയപ്പെടുത്തി നടത്തുന്ന മതപരിവർത്തനത്തെ നാം തിരിച്ചറിയേണ്ടതുണ്ട്. തീവ്രവാദ ഗ്രൂപ്പുകളിൽപ്പെട്ടവർ പ്രത്യേക സമുദായത്തിൽപ്പെട്ട പെൺകുട്ടികളെ പ്രണയം നടിച്ച് വളരെ അസൂത്രിതമായി വലയിൽ വീഴ്ത്തുന്നതായി ദേശീയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാലര വർഷത്തിനിടെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 110 ഓളം പെൺകുട്ടികളെ ഇത്തരത്തിൽ മതപരിവർത്തനത്തിന് ഇരയായിട്ടുണ്ട്.

ഇത്തരം പ്രവർത്തനങ്ങളെ ജാഗ്രതയോടെ കാണാനും സത്യത്തിന് നേരെ കണ്ണടയ്ക്കുന്ന മാധ്യമ സംസ്കാരത്തെ തിരിച്ചറിയാനും നമുക്ക് കഴിയണമെന്ന് താമരശേരി രൂപതയുടെ സർക്കുലറിൽ പറയുന്നു.

B4 Admin

Recent Posts

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

13 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

15 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

15 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

22 hours ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

23 hours ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

1 day ago