India

ഭാരതത്തിന്റെ രോമാഞ്ചമുണര്‍ത്തുന്ന പോരാട്ട ചരിത്രങ്ങളില്‍ അറിയപ്പെടാതെ പോയ പോരാളികളിൽ ഒരാൾ;ഇന്ന് താനാജി മലുസരെയുടെ വീരാഹുതി ദിനം

താനാജി മലുസരെ അറിയപ്പെടാതെ പോയ പോരാളിയാണ്, അല്ലെങ്കില്‍ ഭാരതത്തിന്റെ രോമാഞ്ചമുണര്‍ത്തുന്ന പോരാട്ട ചരിത്രങ്ങളില്‍ അറിയപ്പെടാതെ പോയ, ആരാലും എഴുതപ്പെടാതെ പോയ അനേകം പോരാളികളില്‍ പ്രമുഖനാണ്.

ഒരു സമയത്ത് ഭാരതത്തിന്റെ പകുതിയോളം മുഗൾ സാമ്രാജ്യത്തിന്റെ കൈപിടിയിൽ നിന്നും മോചിപ്പിച്ചു കൊണ്ടു ഹൈന്ദവ സ്വരാജ് സ്ഥാപിച്ച ഛത്രപതി ശിവാജി മഹാരാജാവിന്റെ സൈന്യാധിപന്മാരിൽ ഒരാൾ ആയിരുന്നു താനാജി. ഇന്നും മാറാത്ത നാടൻ പാട്ടുകളിലെ വീര നായകൻ ആണ് കൊണ്ടാനാ കോട്ട കീഴടക്കിയ താനാജി.

മുഗളന്മാരായ അധിനിവേശ ശക്തികളിൽ നിന്നു നമ്മുടെ നാടിനെ രക്ഷിക്കാൻ ഉള്ള അനവധി യുദ്ധങ്ങളിൽ ശിവാജി മഹാരാജിനൊപ്പം ധീരമായി പോരാടിയ യുദ്ധ തന്ത്രജ്ഞരിൽ ഒരാൾ ആണ് താനാജി.

ഛത്രപതി ശിവാജി മഹാരാജാവിന്റെ ഇടംകൈ എന്നാണ് സുബേദാര്‍ താനാജി മലുസരെ അറിയപ്പെട്ടിരുന്നത്. ശിവാജിയുടെ ഏറ്റവും വിശ്വസ്തനും ധീരനുമായ പടനായകന്റെ രണസ്മരണയ്‌ക്ക് മുന്നിലാണ് ബലേശ്വര്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന സിംഹഗഡ് കോട്ട ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്.

ഗറില്ലാ യുദ്ധമുറകളിൽ വിദഗ്ദ്ധരായ അനേകം യുദ്ധനിപുണന്മാർ ഉള്ള മറാത്താ സൈന്യത്തിൽ പ്രധാനി ആയിരുന്നു താനാജി. 1661 ൽ ഉമ്പർഖിൻഡിലെ യുദ്ധത്തിൽ സഹ്യാദ്രി മലനിരകളിൽ വച്ചു കർത്തലബ് ഖാന്റെ സൈന്യത്തെ ശിവാജി പരാജയപ്പെടുത്തിയത് മലഇടുക്കിലൂടെ തന്ത്രപരമായി കർത്തലബ് ഖാന്റെ സൈന്യത്തെ കടത്തി വിടുകയും മലമുകളിൽ നിന്നും കനത്ത ആക്രമണം നടത്തിയും ആണ്.

കൊണ്ടാനാ കോട്ട സിംഹഗഢ് കോട്ട ആയ കഥ;

1665 ൽ തന്ത്രപ്രധാനമായാ കൊണ്ടാനാ കോട്ട മുഗളന്മാർക്ക് വിട്ടു കൊടുത്തു പിൻവാങ്ങിയ ശിവാജിക്ക് കൊണ്ടാനാ തിരിച്ചു പിടിക്കാതെ മുഗൾ സൈന്യത്തിന് എതിരെ ഒരു വലിയ മുന്നേറ്റം സാധ്യം ആവില്ല എന്നറിയാമായിരുന്നു. നേരിട്ടുള്ള ഒരു സൈനിക നീക്കത്തിലൂടെ കൊണ്ടാനാ പിടിക്കുക എന്നാൽ മറാത്താ പക്ഷത്ത് കനത്ത ആൾനാശം ഉണ്ടാവുകയും ചെയ്യും. പക്ഷെ ഗറില്ലാ യുദ്ധത്തിൽ കൂടി കോട്ട പിടിക്കാൻ ആയി അദ്ദേഹം തീരുമാനിച്ചു. തന്റെ സമർത്ഥനായ സൈന്യാധിപൻ താനാജി അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് ഒരുങ്ങുകയാണ് എന്നറിഞ്ഞ ശിവാജി ഈ വിവരം അദ്ദേഹത്തെ അറിയിച്ചതും ഇല്ല.

എന്നാൽ ഇവ സൈനിക നീക്കത്തെ കുറിച്ചു വിവരം ലഭിച്ച തനാജി ഉടനെ രാജാധാനിയിൽ എത്തി സൈന്യത്തെ നയിക്കാനും കൊണ്ടാനാ കോട്ട പിടിക്കാനും തന്നെ അനുവദിക്കണം എന്നപേക്ഷിച്ചു. മകന്റെ വിവാഹത്തിന് പങ്കെടുക്കാതെ യുദ്ധത്തിന് തനാജിയെ അയക്കാൻ ശിവാജി തയ്യാറായില്ല. എന്നാൽ തന്റെ മകന്റെ വിവാഹം സ്വരാജ്യത്തിന്റെ സുരക്ഷയെക്കാൾ പ്രധാനമല്ല എന്നറിയിച്ചു തനാജി മകന്റെ വിവാഹം താൻ മടങ്ങി വരുന്നത് വരെ മാറ്റി വച്ചു.

5000 ത്തോളം ആയുധധാരികളായ മുഗൾ സൈനികർ സദാ കാവൽ നിൽക്കുന്ന കൊണ്ടാനാ കോട്ടയുടെ കാവലും അധിപതിയും ആയി മുഗൾ സൈന്യം വീര യോദ്ധാവായിരുന്ന ഉദയഭൻ രത്തോടിനെ ആണ് നിയമിച്ചിരുന്നത്. ഈ കോട്ടക്ക് കാവൽ ഏതും ഇല്ലാതിരുന്നത് അതിന്റെ പിന്ഭാഗത്ത് മാത്രം ആയിരുന്നു.. നേരെ കുത്തനെ ഉള്ള ചെങ്കുത്തായ ഉയരത്തിൽ ഉള്ള പാറയുടെ ഒരു കൂറ്റൻ മതിൽ ആയിരുന്നു ആ വശം. അതിലൂടെ ശത്രുക്കൾ പോയിട്ട് ഒരു ജീവി പോലും കയറി വരില്ല എന്നവർ വിശ്വസിച്ചു.

കേവലം 300 സൈനികരും ആയി ആണ് തനാജി കൊണ്ടാനാ കോട്ട കീഴടക്കാൻ പോയത്. തനാജിയുടെ നേതൃത്തത്തിൽ ഉള്ള ഒരു ചെറു സംഘം കയർ ഗോവണിയും ഉടുമ്പുകളുടേയും സഹായത്തോടെ കൊണ്ടാനാ കോട്ടയുടെ പിൻഭാഗത്തെ ചെങ്കുത്തായ പറക്കെട്ട് വഴി കയറി കോട്ടക്ക് മുകളിൽ എത്തി. അസംഭവ്യം എന്നു കരുതിയിരുന്ന ഇക്കാര്യം മുഗൾ സൈന്യം അറിഞ്ഞു വന്നപ്പോഴേക്കും താനാജിയും സംഘവും കോട്ടയുടെ ഉള്ളിലേക്ക് കടന്ന് കഴിഞ്ഞിരുന്നു. പിന്നീട് നടന്ന കനത്ത യുദ്ധത്തിൽ തനാജിയുടെ അസാമാന്യ പരാക്രമം മുഗൾ സൈന്യം അനുഭവിച്ചറിഞ്ഞു.

അവസാനം മുഗൾ സൈന്യത്തെ പരാജയപ്പെടുത്തി താനാജി നയിച്ച 300 പേരുടെ മറാത്താ സേന 5000 പേരുടെ മുഗൾ സൈന്യത്തെ പരാജയപ്പെടുത്തി കൊണ്ടാനാ കോട്ട പിടിച്ചടക്കി. കൊണ്ടാനാ കോട്ടയുടെ മുകളിൽ ഭഗവധ്വജം പാറുന്നത് അങ്ങു ദൂരെ നിന്ന് കണ്ട മാറാത്ത സൈന്യം ഈ വിവരം ശിവജിയെ അറിയിച്ചു. ശിവാജി ഉടനെ കൊണ്ടനായിലേക്ക് പുറപ്പെട്ടു. പക്ഷെ യുദ്ധത്തിൽ വലംകൈ നഷ്ടപ്പെട്ട് ഗുരുതരമായി പരിക്കേറ്റ താനാജി ശിവാജി എത്തും മുന്നേ വീര ചരമം അടഞ്ഞു.

ഇതറിഞ്ഞ ശിവാജി പറഞ്ഞ വാചകം ഇതായിരുന്നു. ” നമ്മൾ കൊണ്ടാനാ പിടിച്ചു, പക്ഷെ സിംഹത്തെ നഷ്ടപ്പെട്ടു”. തനാജിയുടെ പാവന സ്മരണയിൽ ശിവാജി കൊണ്ടാനാ കോട്ടയുടെ പേര് സിംഹഗഢ് എന്നു പുനർനാമകരണം ചെയ്‌തു.

താനാജിയെ പോലുള്ള വീരന്മാർ ഈ മണ്ണിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ചരിത്രം നമ്മൾ ഇനിയുള്ള തലമുറക്കും പകർന്നു നൽകണം. താനാജിയെ പോലെ ഈ മണ്ണിന് വേണ്ടി, സ്വരാജിന് വേണ്ടി വീരാഹുതി ചെയ്‌തവരുടെ സ്മരണ നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷം തികയുന്ന അമൃതവർഷത്തിൽ നാം ഏവരുടെയും മനസിൽ നിറയട്ടെ.

B4 Admin

Recent Posts

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

3 hours ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

3 hours ago

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകം: പ്രധാന പ്രതി ഹാപ്പി ബഹ്മാൻ പിടിയിൽ!

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…

3 hours ago

ബാലിയിൽ 50 അടി ഉയരത്തിൽ ഗണേശ വിഗ്രഹം: 126 കലാകാരന്മാരുടെ കരവിരുതിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി സനാതന പൈതൃകം!

ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…

3 hours ago

നിറം വർധിപ്പിക്കാൻ ഉപയോഗിച്ച ക്രീമിൽ കൊടുംവിഷം! 17കാരിയുടെ വൃക്കകൾക്ക് ഗുരുതര തകരാർ: മെർക്കുറി കണ്ടെത്തിയത് 12,500 പി.പി.എം

സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…

7 hours ago

അയ്യപ്പ ഭക്തന് ഐടി കമ്പനിയിൽ പ്രവേശന വിലക്ക്: ഹൈദരാബാദിൽ ടി.സി.എസ് ജീവനക്കാരന് നേരെ മതവിവേചനമെന്ന് ആരോപിച്ച് വൻ പ്രതിഷേധം!

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…

19 hours ago