കേരളാ താരങ്ങൾ മത്സരത്തിനിടെ
പുണെ: ഒരു റൺസ് ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തിൽ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചുവെങ്കിലും ഒന്നാമിന്നിങ്സിൽ നേടിയ ഒരു റൺ ലീഡിന്റെ ബലത്തിലാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. സ്കോർ-ജമ്മു കശ്മീര്‍ – 280, 399/9 ഡിക്ല. കേരളം – 281, 295/6
സെമിയിൽ ഗുജറാത്താണ് കേരളത്തിന്റെ എതിരാളി. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലാണ് മത്സരം. രണ്ടാം സെമിയിൽ മുംബൈയും വിദർഭയും മത്സരിക്കും. 2018-19 സീസണിലാണ് ഇതിന് മുൻപ് കേരളം രഞ്ജി സെമിയിലെത്തിയത്. അന്ന് സെമിയിൽ വിദർഭയോടാണ് പരാജയപ്പെട്ടത്.
ക്വാർട്ടറിൽ ജമ്മു കശ്മീർ ഉയർത്തിയ 399 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിങ് തുടർന്ന കേരളം ശ്രദ്ധയോടെയാണ് കളിച്ചത്. രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍ ഇന്നലെ കളി അവസാനിപ്പിച്ച കേരളത്തിന്റെ ഇന്നത്തെ തുടക്കം മികച്ചതായിരുന്നില്ല. അക്ഷയ് ചന്ദ്രനും സച്ചിന്‍ ബേബിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ടീം സ്‌കോര്‍ 128 ല്‍ നില്‍ക്കേ 48 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെ നഷ്ടമായി. പിന്നാലെ സച്ചിന്‍ ബേബിയും(48)കൂടാരം കയറിയതോടെ കേരളം പ്രതിരോധത്തിലായി. ജലജ് സക്‌സേനയും(18) ആദിത്യ സര്‍വാതെയും (8) നിരാശപ്പെടുത്തി. കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലേക്ക് വീണു. എന്നാൽ സല്‍മാന്‍ നിസാറും മുഹമ്മദ് അസ്സറുദ്ദീനും ക്രീസിൽ നിലയുറപ്പിച്ചതോടെ കേരളം മത്സരത്തിലേക്ക് തിരിച്ചുവന്നു. ജമ്മു കശ്മീർ ബൗളർമാർ വിക്കറ്റ് വീഴ്ത്താനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. സല്‍മാന്‍ നിസാറും മുഹമ്മദ് അസ്സറുദ്ദീനും പുറത്താവാതെ നിന്നു. മത്സരം സമനിലയിലായതോടെ കേരളം സെമിയിൽ പ്രവേശിച്ചു.
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…