International

18-ാമത് റഷ്യൻ ഭാഷാ-സാഹിത്യോത്സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു; ഉദ്‌ഘാടന കർമ്മം നിർവഹിച്ച് അടൂർ ഗോപാലകൃഷ്ണൻ

18-ാമത് റഷ്യൻ ഭാഷാ-സാഹിത്യോത്സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു. പ്രശസ്ത സംവിധായകൻ
അടൂർ ഗോപാലകൃഷ്ണനാണ് ഉത്സവം ഉദ്ഘാടനം ചെയ്തത്. റഷ്യൻ ഭാഷയും സാഹിത്യവും ഇന്ത്യയും റഷ്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. എടപ്പള്ളി കരുണാകരമേനോനെപ്പോലുള്ള പ്രശസ്തരായ എഴുത്തുകാർ നിരവധി റഷ്യൻ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ടെന്നും, അയൽ സംസ്ഥാനങ്ങളിലെ എഴുത്തുകാരെക്കാൾ മലയാളികൾക്ക് റഷ്യൻ എഴുത്തുകാർ കൂടുതൽ പരിചതരാണ് എന്നും അദ്ദേഹം പറഞ്ഞു.

റുസ്കി മിർ ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ തത്യാന ഷ്ല്യ്ച്കോവ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. സമകാലീനവും ക്ലാസിക്‌ ആയതുമായ റഷ്യൻ പുസ്തകങ്ങൾ കേരളത്തിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഫൗണ്ടേഷൻ നേതൃത്വം നൽകുമെന്ന് അവർ അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി. കെ. എ. നായർ, എഴുത്തുകാരൻ കെ. വി. മോഹൻകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

റഷ്യൻ കവിയായ സെർഗെയ് യെസെനിന്റെ പേരിൽ ഓണററി കോൺസുലേറ്റ് സ്ഥാപിച്ച പതിനെട്ടാമത് യെസെനിൻ അവാർഡ്, റഷ്യൻ സാഹിത്യത്തെ വിവർത്തനങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിൽ നൽകിയ സംഭാവനയ്‌ക്കായി സി. എസ്. സുരേഷിന് സമ്മാനിച്ചു. ഓണററി കോൺസൽ രതീഷ് സി നായർ സ്വാഗതവും, കവിത നായർ നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിന്റെ ഭാഗമായി സെർഗെയ് യെസെനിന്റെ കവിതകൾ വിവിധ ഭാഷകളിൽ ആലപിച്ചു. കവയിത്രി റോസ് മേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഓണററി കോൺസുലേറ്റ് ഓഫ് റഷ്യയും റുസ്കി മിർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായി സെമിനാറുകൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവ സഘടിപ്പിക്കും

Anandhu Ajitha

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

3 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

3 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

3 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

4 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

4 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

4 hours ago