Spirituality

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടർന്ന് നടത്തിയ നാമജപഘോഷയാത്ര; പന്തളത്തു നിന്നും ആരംഭിച്ച നാമജപഘോഷയാത്രയുടെ നാലാം വാർഷികം ആചാരസംരക്ഷണ ദിനമായി ആചരിച്ചു

പന്തളം : 2018 സെപ്റ്റംബർ 28 ലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിധിയെ തുടർന്ന് ശബരിമലയിലെ പരമ്പരാഗത ആചാരങ്ങളും അനുഷ്ടനങ്ങളും സംരക്ഷിക്കണം എന്ന ആവശ്യവുമായി ലക്ഷക്കണക്കിന് അയ്യപ്പ ഭക്ടന്മാർ പങ്കെടുത്തുകൊണ്ട് പന്തളത്തു നിന്നും 2018 ഒക്ടോബർ 2 ന് തുടക്കം കുറിച്ച നാമജപഘോഷയാത്രയുടെ നാലാം വാർഷികം ആചാരസംരക്ഷണ ദിനമായി ആചരിച്ചു. പന്തളത്തു നിന്നും ആരംഭിച്ച ഈ ഘോഷയാത്രയാണ് പിന്നീട് ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്‌തർ ഏറ്റെടുത്ത് മുൻപോട്ട് കൊണ്ടുപോയത്.

ക്ഷേത്ര ആചാര സംരക്ഷണ സമിതി യുടെയും പന്തളം കൊട്ടാരത്തിന്റെയും നേതൃത്വത്തിൽ പന്തളം തിരുവാഭരണ മാളികയിൽ നടന്ന ചടങ്ങിൽ കൊട്ടാരം നിർവഹക സംഘം സെക്രട്ടറി ശ്രീ നാരായണവർമ്മ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൊട്ടാരം നിർവഹക സംഘം പ്രസിഡണ്ട്‌ ശ്രീ.പി.ജി ശശികുമാരവർമ മുഖ്യ പ്രഭാഷണം നടത്തി.

ശബരി മലയിലെ പരമ്പരാഗത ആചാരങ്ങളും അനുഷ്ടനങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യം ആണെന്നും അതിനായി ഇതു സംബന്ധിച്ച് കൂടുതൽ അറിവുകൾ സ്വായത്തമാക്കി അതിന്റെ തനിമ ചോരാതെ വരും തലമുറയ്ക്ക് പറന്നു നൽകാനുള്ള ബാധ്യത നമ്മുക്ക് ഉണ്ട്‌ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുതിർന്ന തിരുവാഭരണ പേടകവാഹക സംഘാംഗം ശ്രീ.ശിവൻ പിള്ള സ്വാമി ശബരിമല തീർത്ഥാടനവും ആചാര അനുഷ്ടനങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

തുടർന്ന് തിരുവാഭരണ പേടകവാഹക സംഘത്തിന്റെയും, മേനാവു വാഹക സംഘത്തിന്റെയും നേതൃത്വത്തിൽ ശരണഘോഷവും ഭജനയും നടന്നു.യോഗത്തിന് ക്ഷേത്ര ആചാര സംരക്ഷണ സമിതി സെക്രട്ടറി ശ്രീ അനിൽ കുമാർ എം.ആർ സ്വാഗതയും ട്രഷറർ Adv.അനിൽ സി. ഡി കൃതജ്ഞതയും രേഖപ്പെടുത്തി.യോഗത്തിൽ അയ്യപ്പ സേവാസമാജം ജില്ലാ സെക്രട്ടറി ശ്രീ വേണുഗോപാൽ, സേവാഭാരതി മുഖ്യകാര്യദർശി ശ്രീ സന്തോഷ് കുമാർ,ശ്രീമതി ദീപ വർമ്മ എന്നിവർ സംസാരിച്ചു

admin

Recent Posts

സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിൽ ! സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…

7 mins ago

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

23 mins ago

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

48 mins ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

1 hour ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

1 hour ago

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

2 hours ago