The accused in the Kalur necklace breaking case was chased by a police team and caught; he was caught while breaking the necklace of an old couple.
കൊച്ചി : കലൂർ മാലപൊട്ടിക്കൽ കേസിലെ പ്രതി മറ്റൊരു മാല പൊട്ടിക്കൽ ശ്രമത്തിനിടയിൽ പോലീസ് വലയിൽ കുടുങ്ങി.തിരുവനന്തപുരം സ്വദേശിയായ അക്ബർ ഷായാണ് പിടിയിലായത്.ഇക്കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം ദേശാഭിമാനി ബാങ്ക് റോഡ് ജംഗ്ഷനിൽ വച്ച് വൃദ്ധ ദമ്പതികളുടെ മാല പൊട്ടിച്ച് കടന്ന ഇയാളെ മൂന്നാം ദിവസമാണ് പോലീസ് പിടികൂടിയത്. പ്രതിയെ തിരിച്ചറിഞ്ഞത് നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷം.
പ്രതിക്ക് എതിരെ നിലവിൽ പല സ്റ്റേഷനിലും കേസുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ഉടനെ സെൻട്രൽ എസിപി ജയകുമാർ നോർത്ത് സിഐ ബ്രിജു കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും നൂറോളം സിസിടി ക്യാമറകൾ പരിശോധിക്കുകയും ഇതിൽ നിന്ന് മുൻ കുറ്റവാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. മൂന്നാം ദിവസം രാത്രി സിസിടിസി നോക്കി പോലീസ് എസ്. ആർ.എം റോഡ് ഭാഗത്ത് എത്തിയിരുന്നു.
ഈ സമയം അതുവഴി പോകുന്ന സ്ത്രീയെ ഒരാൾ പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് സംഘം സിസിടിവി ദൃശ്യങ്ങളിൽ കണ്ട മോഷ്ടാവിൻ്റെ രൂപ സാദൃശ്യം തോന്നി ഇയാളെ തടഞ്ഞു നിറുത്തി. എന്നാൽ ഇയാൾ പോലീസിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കലൂരിൽ നിന്ന് പൊട്ടിച്ച മാല പ്രതി കഴിഞ്ഞ ഒരു മാസമായി താമസിക്കുന്ന എസ്.ആർ. എം റോഡിലെ റൂമിൽ നിന്ന് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…