The accused ran away from the police station; After half an hour the police finally caught the suspect from the bushes near the temple; This is how it happened
അരൂർ: ആലപ്പുഴയിലെ അരൂർ പോലീസ് സ്റ്റേഷനിൽ നിന്നും പ്രതി ഇറങ്ങിയോടി. എം ഡി എം എ യുമായി പിടിയിലായ യുവാവാണ് പോലീസുകാരെ വട്ടംകറക്കിയത്. എന്നാൽ അര മണിക്കൂറിനുള്ളിൽ മൂർത്തിങ്കൽ നാഗയക്ഷി ക്ഷേത്രത്തിനു സമീപമുള്ള കുറ്റികാട്ടിൽ നിന്നും പോലീസ് ഇയാളെ പിടികൂടി. അരൂർ ചാലാറയാൽ യദുകൃഷ്ണൻ (27) ആണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇടങ്ങിയോടിയത്.
കഴിഞ്ഞ വർഷം പാലക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് ഇയാൾ പിടിയിലായത്. എം ഡി എം എ യുമായാണ് ഇയാൾ പിടിയിലായിരുന്നത്. കേസിൽ രണ്ട് പ്രതികളുണ്ടായിരുന്നു. ഒരാൾ ഇപ്പോഴും ഒളിവിലാണ്. 98 ഗ്രാം എം ഡി എം എ യുമായാണ് ഇയാൾ പിടിക്കപ്പെട്ടത്. ഇയാളെ സ്റ്റേഷനിൽ കൊണ്ടു വന്നപ്പോൾ ഫിക്സ് വന്നതിനെ തുടർന്ന് വിലങ്ങ് മാറ്റിയിരുന്നു. ഈ സമയത്താണ് പ്രതി ഇറങ്ങിയോടിയത്. എക്സൈസ് ഓഫീസർമാർ സ്റ്റേഷനിലേക്ക് വരുന്നതുകണ്ട് ഭയന്നാണ് ഓടി രക്ഷപ്പെട്ടതെന്നാണ് പ്രതി പറയുന്നത്. വീണ്ടും പിടിയിലായ പ്രതിയെ എക്സൈസിന് കൈമാറുമെന്ന് പോലീസ് വ്യക്തമാക്കി.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…