Kerala

ഒപ്പം താമസിക്കാൻ ഭാര്യയെ വിളിച്ചിട്ട് വന്നില്ല! ദേഷ്യത്തിൽ നടുറോഡിലിട്ട് ഭാര്യയെ കഴുത്തറുത്ത് കൊലചെയ്‌ത പ്രതി മരിച്ച നിലയിൽ; മൃതദേഹം കണ്ടത് കിണറ്റിനുള‌ളിൽ

തിരുവനന്തപുരം: നടുറോഡിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്‌മാ ഭവനിൽ സെൽവരാജ്(46) ആണ് വീട്ടുവളപ്പിലെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞവർഷം ഓഗസ്‌റ്റ് 31ന് ശാസ്‌തവട്ടം ജംഗ്‌ഷനിൽ വച്ചാണ് സെൽവരാജ് ഭാര്യ പ്രഭയെ(ഷീബ-37) ക്രൂരമായി കൊലപ്പെടുത്തിയത്.

അന്ന് അറസ്റ്റിലായ ഇയാൾ മൂന്നുമാസം മുൻപാണ് ജമ്യത്തിലിറങ്ങിയത്. തുടർന്ന് ഇന്നലെ ഇയാളെ കാണാനില്ലെന്ന് അമ്മ നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീട്ടിലെ കിണറ്റിൽ നിന്ന് കണ്ടെത്തി. തുടർന്ന് കഴക്കൂട്ടത്ത് നിന്നും അഗ്നിരക്ഷാ സേന എത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇയാൾ കിണറ്റിൽ ചാടി എന്നാണ് വിവരം.

പത്ത് വർഷം മുൻപ് വിവാഹിതരായ സെൽവരാജും പ്രഭയും തമ്മിൽ കുടുംബപ്രശ്‌നങ്ങളെ തുടർന്ന് അകന്ന് താമസിക്കുകയായിരുന്നു. ഒപ്പം താമസിക്കാൻ ഭാര്യയെ വിളിച്ചിട്ടും തയ്യാറാകാത്തതിന്റെ പ്രകോപനത്തിലാണ് കൊല നടത്തിയത്. സെൽവരാജിന്റെ രണ്ടാമത്തെയും പ്രഭയുടെ മൂന്നാമത്തെയും വിവാഹമായിരുന്നു ഇത്. ഇവർക്ക് രണ്ട് മക്കളുണ്ട്. സെൽവരാജിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോ‌ർച്ചറിയിലേക്ക് മാറ്റി.

B4 Admin

Recent Posts

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

8 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

9 hours ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

10 hours ago

നവഭാരതത്തിന്റെ കായിക കുതിപ്പിന് നഗോയയിൽ ഉജ്ജ്വല തുടക്കം; പുതിയ മെഡൽ ചരിത്രം കുറിക്കാൻ ഏഷ്യൻ ഗെയിംസ് വേദിയിൽ അണിനിരന്ന് ഇന്ത്യൻ സംഘം

ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…

10 hours ago

റിയാദ് വിമാനത്താവളത്തിന് സമീപം പുകച്ചുരുളുകള്‍. ഹൂതി ആക്രമണമെന്ന് സംശയം. ജാഗ്രതാ നിര്‍ദേശവും വിമാന സര്‍വീസുകളില്‍ തടസ്സവും

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…

10 hours ago

ഗുജറാത്തിന്റെ മോധേര സൂര്യക്ഷേത്രത്തിന് ആയിരമാണ്ട്. ശില്‍പ്പകലാ വിസ്മയത്തിന് ആദരം. സൂര്യക്ഷേത്രത്തിന്റെ പേരില്‍ 100 രൂപ നാണയവുമായി കേന്ദ്രസര്‍ക്കാര്‍

ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…

11 hours ago