Kerala

മുഖ്യമന്ത്രിക്കും പണികൊടുത്ത് എ ഐ ക്യാമറ! നിയമ ലംഘനത്തിന് പിണറായി വിജയന്റെ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്; 500 രൂപ അടയ്ക്കാൻ നിർദേശം

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. മുഖ്യമന്ത്രിയുടെ കിയ കാർണിവൽ കാറിനാണ് മോട്ടോർ വാഹന വകുപ്പ് 500 രൂപ പിഴ ഈടാക്കിയത്. വാഹനത്തിന്റെ മുൻ സീറ്റിലിരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ഇടാത്തതിനെ തുടർന്നാണ് പിഴയിട്ടതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബർ 12നാണ് സംഭവം. മന്ത്രിമാരുടെ നവകേരള സദസിന്റെ ഭാഗമായി വാഹനം മുണ്ടക്കയം- കുട്ടിക്കാനം റോഡിൽ എത്തിയപ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരിക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം ക്യാമറയിൽ പതിയുകയായിരുന്നു. നവകേരള സദസിന്റെ ഭാഗമായി മന്ത്രിമാരുടെ ബസിന് എസ്‌കോർട്ട് പോയിരുന്ന വാഹനവ്യൂഹങ്ങളിൽ ഒന്നായിരുന്നു മുഖ്യമന്ത്രിയുടെ കിയ കാർണിവൽ കാർ. ഇതിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് ക്യാമറയിൽ പതിഞ്ഞതോടെയാണ് വാഹനത്തിന് പിഴ ചുമത്തിയത്.

anaswara baburaj

Recent Posts

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

47 mins ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

2 hours ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

2 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

3 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

3 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

3 hours ago