Kerala

മുട്ടക്കാട് 517-ാം നമ്പർ എൻഎസ്എസ് കരയോഗ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു ; നാരായണീയശ്രീ പുരസ്കാരം ലഭിച്ച ലളിതാഭായി അമ്മയെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു

മുട്ടക്കാട് 517 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും അവാർഡ് വിതരണവും എൻഎസ്എസ് വൈസ് പ്രസിഡന്റും തിരുവനന്തപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ പ്രസിഡന്റുമായ എം സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. വിജയൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നാരായണീയശ്രീ പുരസ്കാരം ലഭിച്ച ലളിതാഭായി അമ്മയെയും, എൽഎൽബി പരീക്ഷയിൽ പതിമൂന്നാം റാങ്ക് കരസ്ഥമാക്കിയ അഡ്വക്കേറ്റ് ശിവാനി എൽഎസിനെയും, പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ നാലാം റാങ്ക് നേടിയ ദേവിക സുരേഷിനെയും ആദരിച്ചു. കൂടാതെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മെമന്റോകളും ക്യാഷ് അവാർഡുകളും പഠനോപകരണങ്ങളും നൽകി അനുമോദിച്ചു.

കരയോഗം സെക്രട്ടറി കെ. മോഹനൻ നായർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സുധീർ എസ് കൃതജ്ഞത രേഖപ്പെടുത്തി. എൻഎസ്എസ് തിരുവല്ലം മേഖല കൺവീനർ വിജയകുമാരൻ നായർ എൻഎസ്എസ് പ്രതിനിധി സഭാംഗവും സായി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം എസ് പ്രസാദ് യൂണിയൻ പ്രതിനിധികളായ ബി രാമചന്ദ്രൻ നായർ,ജയപ്രകാശ് ജെ, ഇലക്ട്രൽ റോൾ അംഗം എസ് സുഭാഷ്, വനിതാ സമാജം പ്രസിഡന്റ് ഗീതാമണി എസ്, സുജാ റാണി എന്നിവർ സംസാരിച്ചു.. കരയോഗം സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും കരയോഗം ട്രഷറർ സന്തോഷ് കുമാർ വി.ആർ. വരവ് ചെലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു. പൊതുയോഗത്തിൽ വച്ച് എൻഎസ്എസ് താലൂക്ക് യൂണിയൻ വക തേവാരത്ത് ശ്രീ മഹാവിഷ്ണു വാസുകി നാഗരാജ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മുട്ടക്കാട് എൻഎസ്എസ് കരയോഗവും വനിതാ സമാജവും സ്വയം സഹായ സംഘങ്ങളും ചേർന്ന് പതിനായിരം രൂപ സംഭാവനയായി താലൂക്ക് യൂണിയന് നൽകുകയുണ്ടായി.

പൊതുയോഗത്തോടനുബന്ധിച്ച്, എൻഎസ്എസ് താലൂക്ക് യൂണിയൻ വക തേവാരത്ത് ശ്രീ മഹാവിഷ്ണു വാസുകി നാഗരാജ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി മുട്ടക്കാട് എൻഎസ്എസ് കരയോഗവും വനിതാ സമാജവും സ്വയം സഹായ സംഘങ്ങളും ചേർന്ന് പതിനായിരം രൂപയുടെ സംഭാവന താലൂക്ക് യൂണിയന് കൈമാറി. കരയോഗം മുൻ പ്രസിഡന്റ് പരേതനായ ശ്രീ ഗോപാലകൃഷ്ണൻ നായരുടെ ഓർമ്മയ്ക്കായി മെമന്റോകൾ സ്പോൺസർ ചെയ്ത കുടുംബാംഗങ്ങൾക്കും, ക്യാഷ് അവാർഡുകൾ സ്പോൺസർ ചെയ്ത കരയോഗ അംഗങ്ങൾക്കും, പ്രതികൂല കാലാവസ്ഥയിലും പൊതുയോഗത്തിൽ സജീവമായി പങ്കെടുത്ത എല്ലാ കരയോഗ കുടുംബാംഗങ്ങൾക്കും ഭരണസമിതി നന്ദി രേഖപ്പെടുത്തി.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

18 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

19 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

19 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

2 days ago