അറസ്റ്റിലായ ശ്രീപ്രിയ, കാമുകൻ ജയസൂര്യ, ഇയാളുടെ മാതാവ് ഉഷ, പിതാവ് കുമാർ
ഒന്നിച്ച് ജീവിക്കാൻ തടസ്സമാകുമെന്ന് കരുതി പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ അമ്മയുടെയും കാമുകന്റെയും കാമുകന്റെ മാതാപിതാക്കളുടേയും അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിന്റെ അമ്മ തമിഴ്‌നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകന്‍ നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ മാതാപിതാക്കളായ കുമാര്‍(46) ഉഷ(41) എന്നിവരാണ് അറസ്റ്റിലായത്. കാമുകനും ഇയാളുടെ പിതാവും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും നാലാംപ്രതി ഉഷ ഇതിന് കൂട്ടുനിന്നെന്നും കുഞ്ഞിന്റെ മൃതദേഹം ശ്രീപ്രിയയാണ് ബാഗിലാക്കി തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിച്ചതെന്നും പോലീസ് വ്യക്തമാക്കി. ശ്രീപ്രിയയുടെ മൊഴിയനുസരിച്ച് ഇന്നലെ രാത്രിയോടെ തൃശ്ശൂരിലെത്തിയ പോലീസ് സംഘം റെയില്‍വേസ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിനോടുചേര്‍ന്ന ഓടയില്‍ നിന്ന് ബാഗില്‍ ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെടുത്തിരുന്നു.
കറുത്ത ബാഗിലാക്കി ഉപേക്ഷിച്ച മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. മൃതദേഹം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുത്തപ്പോഴും ഓടയില്‍നിന്ന് പുറത്തെടുത്തപ്പോഴും ശ്രീപ്രിയയ്ക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല.
രണ്ട് വർഷം മുൻപാണ് നെയ്‌വേലി സ്വദേശി മണിബാലന്‍ ശ്രീപ്രിയയെ വിവാഹംചെയ്തത്. ആ ബന്ധത്തിലാണ് കുഞ്ഞ് പിറന്നത്. മൂന്നുമാസം മുന്‍പ് ഇവർ ഭര്‍ത്താവിനെയും കുടുംബത്തെയും വിട്ട് കാമുകനൊപ്പം ഒളിച്ചോടി. കുഞ്ഞിനേയും യുവതിയെയും കാണാതായതോടെ കുഞ്ഞിനേയും കൊണ്ടാണ് യുവതി പോയത് എന്നാണ് വീട്ടുകാർ കരുതിയിരുന്നത്. ഒളിച്ചോടിയ ശ്രീപ്രിയയും കാമുകനായ ജയസൂര്യയും തിരൂരിലാണെത്തിയത്. ശ്രീപ്രിയ തിരൂരിനടുത്ത് പുല്ലൂരില്‍ ഹോട്ടല്‍ ജോലി ചെയ്യുകയായിരുന്നു. പുല്ലൂരില്‍ എസ്.ഐ.ഒ. ബസ്സ്റ്റോപ്പിനു സമീപമാണ് ഇവര്‍ വാടകയ്ക്കു താമസിച്ചത്. ശ്രീപ്രിയയുടെ സഹോദരി വിജയയും ഭര്‍ത്താവ് ചിലമ്പരശനും പുത്തനത്താണിയില്‍ താമസിക്കുന്നുണ്ടായിരുന്നു.കഴിഞ്ഞ ദിവസം ശ്രീപ്രിയയെ സഹോദരീ ഭര്‍ത്താവ് ചിലമ്പരശന്‍ യാദൃച്ഛികമായി തിരൂരില്‍ കണ്ടതാണ് വഴിത്തിരിവായത്.
പിറ്റേന്ന് വിജയ പുല്ലൂരിലെത്തി സഹോദരിയെ തിരയുകയും ഹോട്ടലില്‍ കണ്ടെത്തുകയുംചെയ്തു. അപ്പോഴാണ് തന്റെ കുഞ്ഞിനെ കാമുകനും അയാളുടെ പിതാവും ചേര്‍ന്ന് അടിച്ചുകൊന്നതായും തൃശ്ശൂരില്‍ ഉപേക്ഷിച്ചതായും ശ്രീപ്രിയ സഹോദരിയോടു പറയുന്നത്. ഇതോടെ വിജയ പോലീസില്‍ വിവരമറിച്ചു. വൈകാതെ ശ്രീപ്രിയയെയും കാമുകന്‍ ജയസൂര്യയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പുല്ലൂരിലെ വാടകവീട്ടില്‍ തന്നെ മുറിയില്‍ പൂട്ടിയിട്ട്, കാമുകനും പിതാവും ചേര്‍ന്ന് കുട്ടിയെ അടിച്ചുകൊന്നുവെന്നാണ് ശ്രീപ്രിയയുടെ മൊഴി.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…