The Asia Cup cricket season will begin tomorrow on Gulf
ദുബായ്:ഗൾഫ് മണ്ണിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് സീസണ് നാളെ തുടക്കം കുറിക്കും. ഏറ്റവുമധികം ക്രിക്കറ്റ് പ്രതിഭകളുള്ള ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും കളത്തിലിറങ്ങുമ്പോൾ വാശിയേറിയ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെയാണ് നേരിടുന്നത്. മികച്ച പോരാട്ടത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. മൂന്ന് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് അണിനിരക്കുന്നത് . 28-ാം തിയതി ഞായറാഴ്ച്ചയാണ് വാശിയേറിയ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം..ഇന്ത്യയുടെ രണ്ടാം മത്സരം 31ന് ഹോങ്കോംഗിനെതിരെയാണ്.
ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയും പാകിസ്ഥാനും ഹോങ്കോംഗുമാണുള്ളതെങ്കിൽ ഗ്രൂപ്പ് രണ്ടിൽ ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്.മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കുന്ന അഫ്ഗാനിസ്ഥാനും ഏഷ്യയിലെ കരുത്തന്മാർക്കിടയിൽ പോരാടി നോക്കാൻ ഹോങ്കോംഗുമാണ് മത്സരിക്കുന്നത്.
ഗ്രൂപ്പ് പോരാട്ടം അവസാനിച്ച ശേഷം സെപ്തംബർ മുന്ന് മുതൽ ഒൻപത് വരെ സൂപ്പർ ഫോർ ഘട്ടം ആരംഭിക്കും. 11ന് ഞായറാഴ്ച്ചയാണ് കിരീടത്തിനായുള്ള അന്തിമ പോരാട്ടം. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് കലാശ പോരാട്ടം നടക്കുന്നത്. ലോകക്രിക്കറ്റിലെ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷിയായ ഷാർജ്ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മത്സരങ്ങളുണ്ട്.
1983ൽ ആരംഭിച്ച ഏഷ്യാകപ്പിലാണ് ഇന്ത്യ കന്നി കിരീടം ചൂടിയത് . ഇതുവരെ നടന്ന 14സീസണിലും 7 തവണ വിജയ കിരീടം ചൂടി ഇന്ത്യയാണ് മുന്നിൽ. 5 വിജയവുമായി ശ്രീലങ്ക രണ്ടാമതും ,രണ്ട് കിരിടം ചൂടി പാകിസ്ഥാൻ മൂന്നാമതുമാണ്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…