Kerala

മ്യൂസിയത്തിൽ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്, അന്വേഷണം ഊര്‍ജ്ജിതം

തിരുവനന്തപുരം: മ്യൂസിയത്ത് നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്. പരാതിക്കാരിയായ യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.
പ്രതി കറുത്ത പാന്റും വെള്ള ടീഷർട്ടുമാണ് പ്രതി ധരിച്ചിരുന്നത്. തലയിൽ ഒരു മഫ്ളറുമുണ്ടായിരുന്നു എന്നാണ് യുവതി പറയുന്നത്. വളരെ അടുത്ത് എത്തിയതിന് ശേഷമാണ് ഉപദ്രവിച്ചത്. അതിനാൽ തന്നെ മുഖം വ്യക്തമായി ഓർമയുണ്ട് എന്നാണ് യുവതി പറഞ്ഞത്.

അതേസമയം ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നൽകിയിട്ടും പ്രതിക്കെതിരെ മ്യൂസിയം പോലീസ് ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. സംഭവം നടന്ന ഉടൻ പരാതി നൽകിയിട്ടും പോലീസ് ഗൗരവമായെടുത്തില്ലെന്ന് യുവതി പറയുന്നു.ഇക്കഴിഞ്ഞ ബുധനാഴ്തയാണ് നഗരഹൃദയത്തിൽ വെച്ച് യുവതി അപമാനിക്കപ്പെട്ടത്. എൽഎംഎസ് ജംഗ്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്.

ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെട്ടു. സംഭവം നടന്ന പുലർച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റിൽ യുവതി വിവരം അറിയിച്ചുവെങ്കിലും പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചില്ലെന്നാണ് ആക്ഷേപം.പ്രതിയുടെ വാഹനം കേന്ദ്രീകരിച്ച് അപ്പോൾ തന്നെ അന്വേഷണം തുടങ്ങിയെങ്കിൽ അന്ന് തന്നെ പ്രതിയെ പിടികൂടാനാകുമായിരുന്നുവെന്നും യുവതി പറയുന്നു.

രാവിലെ എട്ടരക്ക് യുവതി മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നൽകി. ദേഹത്ത് കടന്നുപിടിച്ച് ലൈംഗികചുവയോടെ സംസാരിച്ചുവെന്ന് മൊഴി നൽകിയിട്ടും പോലീസ് ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണെന്നും യുവതി പറയുന്നു. ലൈംഗിക അതിക്രമത്തിനുള്ള ശ്രമം എന്ന കുറ്റത്തിനുള്ള 354 എ 1 ഐ എന്ന വകുപ്പാണ് എഫ്ഐറിൽ ചുമത്തിയത്. പ്രതിയെ കുറിച്ച് ഒരു സൂചനയും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. മ്യൂസിയം ഭാഗത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് ഇതുവരെ പോലീസിന് കിട്ടിയത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്ന് മാത്രമാണ് മ്യൂസിയം പോലീസിൻ്റെ വിശദീകരണം.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

11 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

11 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

11 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago